കോന്നി : അച്ചൻകോവിൽ ശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായുള്ള ഘോഷയാത്ര 15-ന് എട്ടിന് പുനലൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽനിന്നു ആരംഭിക്കും. തെന്മല, ആര്യൻകാവ്, ചെങ്കോട്ട, തെങ്കാശി, പമ്പിളി, മേക്കര,കോട്ടവാസൽ വഴി വൈകിട്ട് അഞ്ച് മണിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും. ഉത്സവം 16-ന് ഒൻപതിനും പത്തിനും മധ്യേ കൊടിയേറും.11-ന് കളാഭിഷേകം,12-ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 7.30-ന് സംഗീതസദസ്സ്, 17-ന് 5.15-ന് നെയ്യഭിഷേകം, 12.30-ന് അന്നദാനം, ഒരുമണിക്ക് ഉത്സവബലിദർശനം, വൈകിട്ട് നാലിന് കഥകളി, ഏഴിന് നൃത്തസന്ധ്യ, ഒൻപതിന് ഡാൻസ്.
18-ന് ഒരുമണിക്ക് ഉത്സവബലിദർശനം, 12.30-ന് അന്നദാനം, വൈകിട്ട് ഏഴിന് ഓട്ടൻതുള്ളൽ, എട്ടിന് നൃത്താർച്ചന, 10.30-ന് കറുപ്പൻതുള്ളൽ, 11.15-ന് ഡാൻസ്. 19-ന് 12.30-ന് അന്നദാനം, ഒരുമണിക്ക് ഉത്സവബലി ദർശനം, വൈകിട്ട് ഏഴിന് കൈകൊട്ടിക്കളി, 8.15-ന് കഥകളി, 12-ന് നൃത്തനാടകം.20-ന് 12.30-ന് അന്നദാനം, ഒരുമണിക്ക് ഉത്സവബലി ദർശനം, വൈകിട്ട് 7.30-ന് ഗാനമേള, 12-ന് നൃത്തനാടകം, 21-ന് 12-ന് അന്നദാനം, വൈകിട്ട് 5.30-ന് പ്രഭാഷണം, 7.30-ന് ഗാനമേള, 12-ന് ഡാൻസ്. 22-ന് 12-ന് അന്നദാനം, വൈകിട്ട് നാലിന് ഐരവൺ ക്ഷേത്രത്തിൽനിന്നു കൊണ്ടുവരുന്ന അന്നക്കൊടിക്ക് എതിരേൽപ്, 4.30-ന് പ്രഭാഷണം, എട്ടിന് ഗാനമേള, 12-ന് ഡാൻസ്, ഒന്നിന് നാടകം, 23-ന് വൈകിട്ട് ആറിന് നൃത്ത നൃത്യങ്ങൾ, ഏഴിന് മ്യൂസിക്ക് ഫ്യൂഷൻ, 12-ന് നൃത്തനാടകം, 24-ന് 11-മണിക്ക് രഥോത്സവം, 12-ന് അന്നദാനം, വൈകിട്ട് ഏഴിന് നാടകം, 12-ന് പള്ളിവേട്ട, 25-ന് 10-ന് ആറാട്ട് എഴുന്നള്ളിപ്പ്.