പത്തനംതിട്ട : അച്ചൻകോവിലാറ്റിൽ ഞായറാഴ്ച കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. പ്രമാടം ബിന്ദു ഭവനിൽ രാജൻ പിള്ളയെ(77) യുടെ മൃതദേഹമാണ് ഇന്നുച്ചയോടെ പ്രമാടത്തിന് സമീപമുള്ള കടവിൽ നിന്ന് കണ്ടെത്തിയത്.
കൊടുന്തറയിൽ വാടകയ്ക്ക് താമസിക്കുകയാണ് രാജൻ പിള്ള . വീടിന് സമീപത്തുകൂടി ഒഴുകുന്ന അച്ചൻകോവിലാറ്റിൽ വെള്ളം ഉയർന്നത് കാണാൻ എത്തിയപ്പോൾ ആറിന്റെ തിട്ടയിടിഞ്ഞ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേന തിരച്ചിലിനെത്തിയെങ്കിലും വെള്ളം കൂടുതലായതും ശക്തമായ ഒഴുക്കും തിരച്ചിലിന് തടസ്സമായി മാറി .
ഇന്ന് വെള്ളം പൂർണ്ണമായും താഴ്ന്നതോടെ മൃതദ്ദേഹം കരയ്ക്ക് അടിയുകയായിരുന്നു. പോലീസ് മേൽ നടപടികൾ സ്വീകരിച്ചശേഷം മൃതദേഹം പത്തനംതിട്ട ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി
കോവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും