സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 766 പേര്‍ രോഗമുക്തരായി.  1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് എത്തിയ 60 പേര്‍ക്ക് രോഗം ബാധിച്ചു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 100 പേര്‍. ആരോഗ്യപ്രവര്‍ത്തകര്‍ 15.

ഇന്ന് 3 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ഓഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), ഓഗസ്റ്റ് 10ന് മരണമടഞ്ഞ മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ് 19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ – തിരുവനന്തപുരം 434, മലപ്പുറം 202, പാലക്കാട് 202, എറണാകുളം 115, കോഴിക്കോട് 98 കാസര്‍കോട് 79, പത്തനംതിട്ട 75, തൃശൂര്‍ 75, കൊല്ലം 74, ആലപ്പുഴ 72, കോട്ടയം 53, ഇടുക്കി 31, കണ്ണൂര്‍ 27, വയനാട് 27 എന്നിങ്ങനെയാണ്.

ഇന്ന് രോഗമുക്തി നേടിയവര്‍ – തിരുവനന്തപുരം 197, എറണാകുളം 109, കൊല്ലം 73, ആലപ്പുഴ 70, പാലക്കാട് 67, മലപ്പുറം 61, തൃശൂര്‍ 47, വയനാട് 30, കാസര്‍കോട് 28, കണ്ണൂര്‍ 25, ഇടുക്കി 22, കോട്ടയം 17, കോഴിക്കോട് 12, പത്തനംതിട്ട 8.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31, 270 സാമ്പിളുകള്‍ പരിശോധിച്ചു. 1,53,061 പേരാണ് നിരീക്ഷണത്തിലുണ്ട് 12,683 പേര്‍ ആശുപത്രികളില്‍. ഇന്ന് 1670 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കായി അയച്ച 10,87,722 സാമ്പിളുകളില്‍ 5999 എണ്ണത്തിന്റെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,43,085 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1193 എണ്ണത്തിന്റെ ഫലം വരാനുണ്ട്. സംസ്ഥാനത്ത് ഇന്ന പുതിയതായി 16 പ്രദേശങ്ങളെ ഹോട്ട്‌സോപൊട്ടില്‍ ഉള്‍പ്പെടുത്തി. മൊത്തം ഹോട്‌സ്‌ പോട്ടുകള്‍ 544 .

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തി

0
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കിട്ടുന്നത്...

ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ തട്ടിപ്പ്; ചാൾസ് ശോഭരാജിനെ മാതൃകയാക്കിയ 69കാരൻ അറസ്റ്റിൽ

0
റായ്പൂർ: മൂന്ന് പതിറ്റാണ്ടുകൾ ഇന്ത്യയിലുടനീളം വിവിധ ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണം...

ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ് ; ജീവൻ രക്ഷിച്ച് പോലീസ്

0
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിന്റെ കുറ്റസമ്മതം. തുടർന്ന് പോലീസുകാർ...

കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി

0
കൊല്ലം: കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി. തോറ്റിട്ടും...