ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. തമിഴ്‌നാട് സ്വദേശിയായ നിശാന്ത് ഉയിർത്തനാഥൻ (35) എന്ന നാവികനാണ് കപ്പലിൽ വെച്ച് മരണപ്പെട്ടത്. ‘എംടി സെലസ്റ്റിയൽ’ എന്ന ചരക്കുകപ്പലിലെ സെക്കൻഡ് ഓഫീസറായിരുന്നു ഇദ്ദേഹം. മരണപ്പെട്ട നാവികന്റെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഒമാനിലെ ഇന്ത്യൻ എംബസി അധികൃതർ ആരംഭിച്ചിട്ടുണ്ട്. ജൂൺ 11-നാണ് നിശാന്ത് കപ്പലിൽ വെച്ച് ഗുരുതരമായി രോഗബാധിതനായി മരണപ്പെടുന്നത്. എന്നാൽ, ഈ മേഖലയിൽ നിലനിൽക്കുന്ന കടുത്ത പ്രാദേശിക സംഘർഷങ്ങളും മിസൈൽ ആക്രമണ ഭീഷണികളും കാരണം ഇദ്ദേഹത്തിന് കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ആരോപിച്ചു.

മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മൃതദേഹം കൃത്യമായി സംരക്ഷിക്കാൻ ഉള്ള സൗകര്യങ്ങൾ കപ്പലിൽ ഇല്ലാത്തതിനാൽ മൃതദേഹം ജീർണ്ണിക്കാൻ തുടങ്ങിയതായും കപ്പലിലെ ജീവനക്കാർ ആശങ്ക പങ്കുവെച്ചു. ഒമാനിലെ ദുഖ്ം പോർട്ട് കൺട്രോളുമായി കപ്പലിന്റെ ക്യാപ്റ്റൻ രാജേന്ദ്ര യാദവ് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം സഹായം വൈകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്ന രണ്ട് യുവാക്കള്‍...

0
കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍...

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ ദാമോദര മേനോന്റേതെന്ന് കേരള പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര...

അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം

0
കോഴിക്കോട്: അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം....

ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്

0
തിരുവനന്തപുരം: ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി...