കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ; ഗതാഗതക്കുരുക്ക് അഴിക്കാൻ നിർദേശങ്ങൾ തേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. പുതിയ അധ്യയന വർഷം ആരംഭിച്ചതും മെട്രോ, ദേശീയപാത വികസന ജോലികൾ പുരോഗമിക്കുന്നതും നഗരത്തിൽ കനത്ത വാഹനത്തിരക്കിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ വാഹനങ്ങൾ സ്ഥിരമായി കുടുങ്ങിക്കിടക്കുന്ന പ്രധാന ജങ്ഷനുകളും പോയിന്റുകളും കേന്ദ്രീകരിച്ച് തിരക്കൊഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലാണ് കമ്മീഷണറുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ ഐപിഎസ്, ഡിസിപി ഷഹൻഷാ ഐപിഎസ് എന്നിവർക്ക് പുറമെ പിഡബ്ല്യുഡി, കൊച്ചി മെട്രോ, എൻഎച്ച്എഐ, കൊച്ചി കോർപ്പറേഷൻ, കേരള വാട്ടർ അതോറിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൊച്ചി സിറ്റി വെസ്റ്റ്, ഈസ്റ്റ് എസിപിമാരും യോഗത്തിൽ പങ്കെടുത്തു.

നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇടപ്പള്ളി, പാലാരിവട്ടം, ചേരാനല്ലൂർ, ഇടച്ചിറ, വൈറ്റില, തിരുവാങ്കുളം, തേവര, ബോൾഗാട്ടി, പള്ളിമുക്ക്, ഹൈക്കോടതി, കലൂർ, കടവന്ത്ര, പച്ചാളം, വാതുരുത്തി എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കാനായിരുന്നു യോഗം. യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ബന്ധപ്പെട്ട വകുപ്പുകളോട് കമ്മീഷണർ ആരാഞ്ഞു. പ്രശ്നപരിഹാരത്തിനായി ഹ്രസ്വകാല, മധ്യകാല, ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് യോഗത്തിൽ നിർദ്ദേശം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്ന രണ്ട് യുവാക്കള്‍...

0
കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍...

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ ദാമോദര മേനോന്റേതെന്ന് കേരള പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര...

അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം

0
കോഴിക്കോട്: അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം....

ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്

0
തിരുവനന്തപുരം: ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി...