ഓരോ ചാരിറ്റിയും ഓരോ പരസ്യ ചിത്രങ്ങള്‍ – നിരാലംബരുടെ ദൈന്യത പ്രചരിപ്പിച്ച് പൊങ്ങച്ചക്കാരനായ നന്മമരം ബിസിനസ് വളര്‍ത്തുകയായിരുന്നോ ?

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അച്ചായന്‍സ് ഗോള്‍ഡ്‌ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തട്ടിപ്പാണെന്ന് പറയുവാന്‍ കഴിയില്ല. നിരാലംബരായ പലര്‍ക്കും ഇത് ഉപകാരപ്രദവുമാണ്. ഈ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍കൊണ്ട് അച്ചായന്‍സ് ഗോള്‍ഡ്‌ ഉടമ ടോണിക്ക് നന്മമരം എന്ന ലേബല്‍ സമൂഹം നല്‍കുന്നതോടൊപ്പം ടോണിയുടെ സ്ഥാപനത്തിന് നല്ല പരസ്യവും ലഭിക്കും. ഇതിലൂടെ ബിസിനസ്സ് വളര്‍ച്ചയും ടോണി ലക്ഷ്യമിടുന്നു, ഇത് തെറ്റാണെന്ന് ആരും പറയുന്നില്ല. എന്നാല്‍ ടോണി ഇതിനുവേണ്ടി തെരഞ്ഞെടുത്ത മാര്‍ഗ്ഗം ഹീനമാണെന്ന് പറയാതെ വയ്യ. കോട്ടയം അയര്‍ക്കുന്നം സ്വദേശിയായ ടോണി എന്ന യുവാവ്, വളരെ പെട്ടെന്നാണ് ടോണി അച്ചായനായി രംഗത്തുവന്നത്. എല്ലാവരുടെയും അച്ചായനായി സ്വയം പ്രഖ്യാപിച്ചായിരുന്നു ആദ്യ തുടക്കം. ഇദ്ദേഹത്തിന്റെ മിക്ക വീഡിയോകളിലും പൊങ്ങച്ചക്കാരനായ ഒരു നന്മമരത്തെയാണ് കാണുവാന്‍ കഴിയുക.

പല സ്ഥാപനങ്ങളും പരസ്യത്തിനുവേണ്ടി ലക്ഷങ്ങള്‍ ചിലവാക്കാറുണ്ട്. കൂടുതലും പത്ര ടിവി ഓണ്‍ ലൈന്‍ പരസ്യങ്ങള്‍ക്ക്. ഇവിടെ ടോണി ബുദ്ധിപൂര്‍വമായ ഒരു കണക്ക് കൂട്ടി. പ്രതിമാസം ശരാശരി 10 ലക്ഷം രൂപയെങ്കിലും പരസ്യത്തിനുവേണ്ടി ആവശ്യമായി വരുന്ന സാഹചര്യത്തില്‍ പരസ്യം നാമമാത്രമാക്കി ചുരുക്കിക്കൊണ്ട്‌ പ്രതിമാസം 5 ലക്ഷം രൂപ ചാരിറ്റിക്ക് വേണ്ടി മാറ്റിവെക്കുക. ഇതിന് സോഷ്യല്‍ മീഡിയ വഴി പരമാവധി പ്രചാരം കൊടുക്കുക. ഇതുവഴി അച്ചായന്‍സ് ഗോള്‍ഡ്‌ എന്ന പേര് ബ്രാന്‍ഡ് ചെയ്യപ്പെടുകയും താന്‍ പാവങ്ങളുടെ കണ്ണിലുണ്ണിയായ ഒരു നന്മമരം ആകുകയും ചെയ്യും. ഓണ്‍ ലൈന്‍ ചാനലുകളിലും മറ്റു മാധ്യമങ്ങളിലും വാര്‍ത്തകള്‍ വരും. പരസ്യത്തിന് ഒരുരൂപപോലും മുടക്കില്ലാതെ വാര്‍ത്തകളിലൂടെ പരസ്യം ലഭിക്കും. ഇതിനിടയില്‍ പണം കൊടുത്ത് ബ്ലോഗര്‍മാരെക്കൊണ്ട് പ്രമോഷന്‍ ചെയ്യിച്ചു. അങ്ങനെ നന്മമരം വളര്‍ന്നു തുടങ്ങിയപ്പോഴാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്കും തുടക്കമിട്ടത്.

പാവങ്ങളുടെ കണ്ണിലുണ്ണി, കാണപ്പെട്ട ദൈവം എന്ന രീതിയിലൊക്കെ അറിയപ്പെടാന്‍ ആഗ്രഹിച്ചുകൊണ്ട്‌ ഒരു പ്രൊഫഷണല്‍ ടീമിനെ കൂടെ നിര്‍ത്തിക്കൊണ്ടായിരുന്നു ടോണിയുടെ അരങ്ങേറ്റം. ശരിക്കും ഒരു പ്രാഞ്ചിയേട്ടന്‍ എന്ന നിലയിലേക്ക് ഇദ്ദേഹം എത്തിപ്പെട്ടു. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ത്തന്നെ ഇദ്ദേഹം വിജയിച്ചു. പാവങ്ങളില്‍ പാവപ്പെട്ടവരെ തേടിപ്പിടിച്ച് അവര്‍ക്ക് സഹായം നല്‍കിയിരുന്നു. ഓരോ യാത്രയിലും ഫോട്ടോഗ്രഫറും വീഡിയോഗ്രാഫറും ഉള്‍പ്പെടുന്ന പി.ആര്‍ സംഘം അനുഗമിച്ചിരുന്നു. സഹായം കൈപ്പറ്റുന്നവരുടെ ദൈന്യത കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു.

പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വീടെന്നു പറയുന്ന ഷെഡില്‍ അവിടെ താമസിക്കുന്നവര്‍പോലും ചെരിപ്പിട്ടു നടക്കുമ്പോള്‍ നന്മമരമായ അച്ചായന്‍ ഷൂസ് ഊരി മുറ്റത്ത് ഇട്ടിട്ട് വെളുത്ത സോക്സ്‌ മാത്രംധരിച്ചുകൊണ്ട് ഉള്ളിലേക്ക് കയറുന്നു. ഷൂസ് ഊരുന്നതും വെളുത്ത സോക്സ്‌ ഇട്ടുകൊണ്ട്‌ വൃത്തിഹീനമായ വീട്ടിലേക്ക് കയറുന്നതുമൊക്കെ വ്യക്തമായി കാണുന്നരീതിയില്‍ പി.ആര്‍ സംഘം ഷൂട്ട്‌ ചെയ്തു. ഒപ്പം കരഞ്ഞുകൊണ്ട്‌ തങ്ങളുടെ സങ്കടങ്ങള്‍ അച്ചായനോട് പറയുന്നതും ഇതുകേട്ട് അച്ചായന്റെ മനസ്സ് തകരുന്നതുമൊക്കെ കൃത്യമായ ആംഗിളുകളിലും ഫ്രെയിമിലുമൊക്കെ ഒപ്പിയെടുത്തു. ഇതാണ് അച്ചായന്‍സ് ഗോള്‍ഡ്‌ പരസ്യമാക്കിയത്. ഇവിടെ ഉയരുന്ന ചോദ്യം ഒന്നുമാത്രമാണ്, നിരാലംബരുടെ ദൈന്യത പ്രചരിപ്പിച്ച് നന്മമരം ആകുന്നതും ബിസിനസ് വളര്‍ത്തുന്നതും നല്ലതാണോ എന്നത്.

ബോബി ചെമ്മണ്ണൂര്‍ കേരളത്തിലെ മറ്റൊരു നന്മമരമാണ്. എന്നാല്‍ ഇദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തികള്‍ തികച്ചും വ്യത്യസ്തമാണ്. പത്തനംതിട്ടയിലെ സുനില്‍ ടീച്ചര്‍ ചെയ്യുന്നതും മറ്റൊന്നാണ്. ആലൂക്കാസ് ജൂവലറിയും ചാരിറ്റി ചെയ്യുന്നുണ്ട്. ചിലര്‍ കയ്യിലെ പണം ഉപയോഗിച്ച് സഹായങ്ങള്‍ നല്‍കുമ്പോള്‍ ചിലര്‍ കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിക്കുന്നു. സുനില്‍ ടീച്ചറിനെപ്പോലെയുള്ളവര്‍ മറ്റുള്ളവരുടെ സംഭാവനകള്‍ സുതാര്യമായി ഉപയോഗിച്ചുകൊണ്ട് നിരാലംബരെ സഹായിക്കുന്നു. ഇതൊക്കെ വാര്‍ത്തയാകാറുണ്ട്‌.  എന്നാല്‍ ഇവരൊന്നും പി.ആര്‍ ടീമുമായി പോയല്ല ചാരിറ്റി ചെയ്യുന്നത്. സഹായം സ്വീകരിക്കുന്നവരെ വെച്ചുകൊണ്ട് പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിക്കാറുമില്ല. അത്യാവശ്യം ഒന്നോ രണ്ടോ ഫോട്ടോകളില്‍ ഇവരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങും. >>> തുടരും ….

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...