ആന്റോ ആൻ്റണിയുടെ സ്ഥാനാർഥി പര്യടനത്തിന് ആരംഭം ; പത്തനംതിട്ടയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അച്ചു ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പത്തനംതിട്ട പാർലമെൻ്റ് യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. മല്ലപ്പള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫസർ പി ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ എന്ന ആശയം നിലനിർത്താൻ ജനാധിപത്യം മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിലേക്കെത്തണമെന്ന് അതിൻറെ പ്രാധാന്യം എല്ലാ വീടുകളിലേക്കും സഹപ്രവർത്തകർ എത്തിക്കണമെന്നും പ്രൊഫസർ പി.ജെ. കുര്യൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ജനങ്ങൾ വളരെ സൂക്ഷ്മതയോടും ജാഗ്രതയോടു കൂടി പ്രവർത്തിക്കേണ്ട ഒരു തെരഞ്ഞെടുപ്പ് ആണിത് എന്ന് മുഖ്യാതിഥിയായ അച്ചു ഉമ്മൻ പറഞ്ഞു. കേന്ദ്രത്തിലും കേരളത്തിലുമുള്ള ജനവിരുദ്ധ സർക്കാരുകൾക്കെതിരെ ശക്തമായ വിധിയെഴുത്ത് ഉണ്ടാകണമെന്നും അച്ചു ഉമ്മൻ ആവശ്യപ്പെട്ടു.

ശമ്പളവും പെൻഷനും ഇല്ലാത്ത ഈ കാലഘട്ടത്തിൽ വിലക്കയറ്റം അതിരൂക്ഷമാണെന്നും അച്ചു ഉമ്മൻ ഓർമ്മിപ്പിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പോലും കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ ബോംബ് ഉണ്ടാക്കുന്ന സിപിഐഎമ്മിന്റെ കൊലപാതക രാഷ്ട്രീയം സഹിക്കാനും പൊറുക്കാനും കേരളത്തിലെ ജനത തയ്യാറാവരുത് എന്നും അച്ചു ഉമ്മൻ പറഞ്ഞു. കിഫ്ബി ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കി കേരളത്തിലെ കടക്കണിയിലേക്ക് തള്ളിവിട്ട ആളുകൾ പത്തനംതിട്ടയുടെ മുഖച്ഛായ മാറ്റുമെന്ന് പറഞ്ഞ് മത്സരിക്കാൻ വരുമ്പോൾ നമ്മൾ ജാഗ്രത പാലിക്കണം എന്നും അച്ചു ഉമ്മൻ വ്യക്തമാക്കി. ഫാസിസ്റ്റ് ഭരണകൂടത്തെ താഴെ ഇറക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യണമെന്നും ആൻ്റോ ആൻ്റണി അഭ്യർത്ഥിച്ചു. കഴിഞ്ഞ 15 വർഷം വളരെ ആത്മാർത്ഥമായിട്ടാണ് പത്തനംതിട്ട പാർലമെൻറിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ളത് ഇനിയും അത് തുടരുമെന്ന് ആൻ്റോ ആൻ്റണി കൂട്ടിച്ചേർത്തു.

ഡിസിസി പ്രസിഡൻ്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ ഷംസുദ്ദീൻ , യുഡിഎഫ് ജില്ലാ കൺവീനർ വർഗീസ് മാമൻ, യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, കേരള കോൺഗ്രസ് നേതാക്കളായ ജോസഫ് എം പുതുശേരി, കുഞ്ഞ് കോശി പോൾ, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് അലൻ ജിയോ മൈക്കിൾ, ലാലു ജോൺ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. ഊഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ആന്റോ ആൻ്റണിയുടെ പര്യടനം പരിയാരം, കാഞ്ഞിരത്തിങ്കൽ, നെല്ലിമൂട്, മാരിക്കൽ, ചക്കാലക്കുന്ന്, ചെട്ടിമുക്ക്, നാരകത്താണി, കീഴ്വായ്പൂര്, പാലത്തിങ്കൽ, മടുക്കോലി, കുന്നന്താനം, മാന്താനം, ആഞ്ജലിതാനും, മണികെച്ചിറ, കവിയൂർ, മുണ്ടിയപ്പള്ളി, പുതുശ്ശേരി, കടമാൻകുളം വഴി കല്ലൂർപ്പാറയിൽ അവസാനിച്ചു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...