Friday, May 16, 2025 2:25 am

അയവാസിയായ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം ; പ്രതിക്ക് 10 വർഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

മണകുന്നം :അയവാസിയായ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഇടത് കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കിയ കേസിലെ പ്രതിയായ മണകുന്നം വില്ലേജ് ഉദയംപേരൂർ കരയിൽ ഒട്ടോളി ഭാഗത്ത് സതീശൻ മകൻ സുനിലിനെ കുറ്റക്കാരനെന്ന് കണ്ട് കോടതി ശിക്ഷിച്ചു. പ്രതി, തന്റെ അയൽവാസിയായ അരുൺ എന്ന യുവാവിനോട് മദ്യം വാങ്ങുന്നതിന് പണം കടം ചോദിച്ചത് കൊടുക്കാത്തതിലുള്ള വിരോധം നിമിത്തം ആസിഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 28 തിയതി രാത്രി 11.30 മണിക്ക് മണക്കുന്നം വില്ലേജ് ഉദയംപേരൂർ കരയിൽ ഒട്ടോളി ഭാഗത്ത് പ്രതിയുടെ വീടിന്റെ മുൻ വശം വെച്ചാണ് അരുണിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് അയാളുടെ ഇടതു കണ്ണിനും,മുഖത്ത് ഇടതു ഭാഗത്തും, ഇടതു ഷോൾഡറിനും പരിക്കുപറ്റുന്നതിനും,ഇടതു കണ്ണിൻ്റെ കാഴ്ച്ച നഷ്ടപ്പെടുവാനും ഇടയാക്കിയെന്നതാണ് കേസിനാസ്പദമായ സംഭവം.

പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി, ഇന്ത്യൻ ശിക്ഷ നിയമം 326 A വകുപ്പ് പ്രകാരം ടിയാന് 10 വർഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ആവലാതികാരന് നൽകണമെന്നും കോടതി വിധിച്ചു.പിഴതുക അടക്കാത്ത പക്ഷം ആറു മാസം തടവിനും കോടതി പ്രതിയെ ശിക്ഷിച്ചു.ഉദയംപേരൂർ സബ് ഇൻസ്പെക്ടർമാരായിരുന്ന ആയിരുന്ന സി.വി ഐപ്പ്, ഷിബിൻ എന്നിവരാണ് കേസന്വേഷണം അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം ആറാം അഡീഷണൽ ജില്ലാ ജഡ്ജി ശ്രീ. സി. കെ മധുസൂദനൻ ആണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി. ടി. ജെസ്റ്റിൻ, ജ്യോതി കെ. എന്നിവർഹാജരായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഇ​ട്ടി​യ​പ്പാ​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​ഴ​യ വീ​ട്ടി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ പി​ടി​കൂ​ടി

0
പ​ത്ത​നം​തി​ട്ട: റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഇ​ട്ടി​യ​പ്പാ​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​ഴ​യ വീ​ട്ടി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു​ക​ട​ത്താ​ൻ...

എ​ൽ.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി

0
തി​രു​വ​ല്ല: എ​ൽ.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ഭ​ര​ണം...

യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപണം ; പ്രതികളെ പോലീസ് പിടികൂടി

0
തിരുവനന്തപുരം: സുഹൃത്തിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന്...

വീ​ട്ട​മ്മ​യു​ടെ ഫോ​ണി​ലേ​ക്ക് വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​മാ​യി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച യു​വാ​വ് പിടിയിൽ

0
പ​ത്ത​നം​തി​ട്ട: വീ​ട്ട​മ്മ​യു​ടെ ഫോ​ണി​ലേ​ക്ക് വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​മാ​യി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച...