ദുർമന്ത്രവാദം തടയാൻ നിയമം ; നടപടികൾ തുടങ്ങിയെന്ന് സർക്കാർ ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദുർമന്ത്രവാദവും അന്ധവിശ്വാസവും തടയാൻ നിയമനിർമ്മാണം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. യുക്തിവാദി സംഘം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സർക്കാർ വാദം രേഖപ്പെടുത്തിയ കോടതി യുക്തിവാദി സംഘത്തിന്റെ ഹർജി തീർപ്പാക്കുകയും ചെയ്തു. ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിലാണ് മന്ത്രവാദവും ആഭിചാരവും തടയാൻ നിയമം വേണമെന്ന പൊതുതാത്പര്യ ഹർജിയുമായി യുക്തിവാദി സംഘം ഹൈക്കോടതിയെ സമീപിച്ചത്.

നിയമ നിർമ്മാണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. മഹാരാഷ്ട്ര, കർണ്ണാടക തുടങ്ങിയ സംസ്ഥാങ്ങളിൽ ഇത്തരത്തിലുള്ള നിയമനിർമ്മാണം നടത്തിയിട്ടുണ്ടെന്ന് ഹർജിക്കാർ അറിയിച്ചു. കേരളത്തിൽ അന്ധവിശ്വാസവും ആഭിചാരക്രിയകളും നേരത്തെ നിലനിൽക്കുന്നുണ്ട്. സമാനമായ കൊലപാതകങ്ങൾ നിരവധി പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇത്തരം അനാചാരങ്ങൾ തടയാൻ നിയമനിർമ്മാണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...