ദുബായ്: റമദാന്‍ മാസത്തില്‍ കൂടുതല്‍ ഭിക്ഷാടകര്‍ എത്തുന്നത് കണക്കിലെടുത്ത് യുഎഇയില്‍ വ്യാപക പരിശോധനകള്‍ നടന്നു വരികയാണ്. ഇതിനിടെ, ആളുകളെ കബളിപ്പിച്ച് ഭിക്ഷാടനം നടത്തിയ പ്രവാസി ദുബായില്‍ പിടിയിലായി. ഇയാൾ ‘ഒറ്റക്കാലനായി’ അഭിനയിച്ച് ഭിക്ഷാടനം നടത്തുകയായായിരുന്നു. ദുബായ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ആന്റി ഇന്‍ഫില്‍ട്രേറ്റേഴ്സ് വിഭാഗം ഉദ്യോഗസ്ഥരാണ് നടപടിയെടുത്തതെന്ന് ‘ഗള്‍ഫ് ടുഡേ’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസ് പട്രോള്‍ സംഘം തന്റെ അടുത്തേക്കാണ് വരുന്നതെന്ന് മനസിലാക്കിയ അദ്ദേഹം തന്റെ ‘മുറിച്ചു മാറ്റിയ’ കാലിനെക്കുറിച്ച് ഓര്‍ക്കാതെ കൈവശമുണ്ടായിരുന്ന പണവും ഉപേക്ഷിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചെന്നും പോലീസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അല്‍ ശംസി പറഞ്ഞു.