മദ്യപിച്ച് ബൈക്കോടിച്ചു ; ചോദ്യംചെയ്ത പോലീസിന് നേരെ കൈയേറ്റശ്രമം , എസ്എഫ്ഐ ഏരിയ ഭാരവാഹികള്‍ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: മദ്യപിച്ച് ബൈക്കോടിക്കുകയും അത് മറിഞ്ഞപ്പോൾ ചോദ്യം ചെയ്ത പോലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ എസ്എഫ്ഐ ഏരിയ ഭാരവാഹികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ. എസ്എഫ്ഐ കൊട്ടാരക്കര ഏരിയ പ്രസിഡന്റ് അജു (23), സെക്രട്ടറി അലീം (22), അര്‍ജുന്‍ (21) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര ചന്തമുക്കിലായിരുന്നു സംഭവം.

മൂവരും ഒരുമിച്ച് ഒരു ബൈക്കിൽ മദ്യപിച്ച് സഞ്ചരിക്കുകയും ഈ ബൈക്ക് ചന്തമുക്കില്‍ നിയന്ത്രണം വിട്ടു മറിയുകയുമായിരുന്നു. ഗതാഗതക്കുരുക്കിനു കാരണമായതറിഞ്ഞു സ്ഥലത്തെത്തിയ എസ്ഐ ബാലാജിയും സംഘവും ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കൈയേറ്റശ്രമമുണ്ടായത്. അജു എസ്ഐയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കോളറിനു കുത്തിപ്പിടിച്ചു കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. അലീമാണ് ബൈക്ക് ഓടിച്ചിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ വിമത എംപിമാർക്കിടയിൽ അതൃപ്തി ; 3 പേർ യോഗങ്ങളിൽ നിന്നും വിട്ടുനിന്നു

0
കൊൽക്കത്ത : എൻഡിഎയുടെ ഭാഗമായിമാറിയ തൃണമൂൽ കോൺഗ്രസിലെ 20 വിമത ലോക്‌സഭാ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‍ർണ വിലയിൽ ഇടിവ്. ഇക്കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി തുടർച്ചയായി സ്വർണ...

ഫ്രീഡം ക്വിസ് വിവാദം ; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
കാസര്‍കോട്: കാസർകോട് ചോദ്യാവലി വിവാദത്തില്‍ അധ്യാപകനെ സസ്പെൻഡ് ചെയ്തത് പ്രാഥമിക നടപടിയാണെന്നും...

എയ്ഡഡ് സ്കൂൾ നിയമനം : 2 വർഷം ഭിന്നശേഷിക്കാരില്ലെങ്കിൽ പൊതുവിഭാഗത്തിൽനിന്ന് നിയമിക്കാം ; സർക്കാർ...

0
തിരുവനന്തപുരം : എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി ഒഴിച്ചിട്ട തസ്തികകളിൽ നിയമിക്കാനായി 2...