യേശുവിനെ കാണാൻ കാട്ടിനുള്ളിൽ കൂട്ട ഉപവാസവും പ്രാർത്ഥനയും, പാസ്റ്റർ പറഞ്ഞത് കേട്ട് പട്ടിണികിടന്ന 4 പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ക്രിസ്തുവിനോടുള്ള വിശ്വാസം മുതലെടുത്ത്, ഒരു പാസ്റ്ററുടെ നിർദേശത്തെ തുടർന്ന് കാട്ടിനുള്ളിൽ പട്ടിണി കിടന്ന 15 പേരിൽ 4 പേർ മരണപെട്ടു. കെനിയയിലെ മ​ഗരിനിയിൽ ഷാകഹോല ​ഗ്രാമത്തിൽ നടന്ന സംഭവം ലോകത്തെ നടുക്കിചർച്ച ആയിരിക്കുകയാണ്. പാസ്റ്റർ പറയുന്നത് വിശ്വസിച്ച് യേശുവിനെ കാണാനായി കാട്ടിൽ പോയി പട്ടിണി കിടന്ന നാലുപേരാണ് മരിച്ചത്. ഒരു പാസ്റ്ററുടെ നിർദേശത്തെ തുടർന്നാണ് 15 പേർ കാട്ടിനകത്ത് പട്ടിണികിടക്കാൻ പുറപ്പെടുന്നത്. യേശുവിനെ കാണണമെങ്കിൽ ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയണമെന്നാണ് പാസ്റ്റർ ഒരു കൂട്ടം പാവങ്ങളെ പറഞ്ഞു ധരിപ്പിച്ചിരുന്നത്. ഇതോടെ 15 പേർ ഭക്ഷണമോ വെള്ളമോ കഴിക്കാതെ വനത്തിൽ പ്രാർത്ഥനയും ഉപവാസവുമായി കഴിയുകയായിരുന്നു.

നാല് പേരുടെ മരണം പുറത്തറിഞ്ഞതോടെ പൊലീസെത്തി അവശരായ ആളുകളെ ആശുപത്രിയിലേക്ക് മാറ്റുകയാ യിരുന്നു. എന്നാൽ 11 പേരുടെ ജീവൻ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളു. 4 പേർ അതിനകം മരണത്തിന് കീഴടങ്ങി. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന്റെ നേതാവ് പോൾ മാക്കാൻസി ന്തേം​ഗേ എന്ന മകെൻസി നെൻ​ഗെ 15 അംഗ സംഘത്തെ യേശുവിന്റെ പേരു പറഞ്ഞു ചതിക്കുകയായിരുന്നു എന്നാണു ആരോപണം . കൂടുതൽ വേ​ഗത്തിൽ സ്വർ​ഗത്തിൽ പ്രവേശിക്കുന്നതിനും യേശുവിനെ കാണുന്നതിനും വേണ്ടി പട്ടിണി കിടക്കാൻ ഇയാൾ അനുയായികളെ ഉപദേശിച്ചു എന്നാണ് പോലീസ് പറയുന്നത്. നേരത്തെ തന്നെ രണ്ട് കുട്ടികളുടെ മരണത്തിന് ഉത്തരവാദിയായ പാസ്റ്റർ ഇപ്പോൾ ജാമ്യത്തിൽ കഴിയവെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. അന്ന് ആ കുട്ടികളുടെ മാതാപിതാക്കളോട് ഇയാൾ പറഞ്ഞത് മരണം ഈ കുട്ടികളെ ഹീറോ ആക്കും എന്നായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തി ; അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം

0
ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. പെരിയാർ...

ചിക്കുൻഗുനിയ വന്നവരിൽ സന്ധിവാതം കൂടുന്നു ; പഠന റിപ്പോർട്ട്

0
കോഴിക്കോട് : ചിക്കുൻഗുനിയ ബാധയെത്തുടർന്ന് സന്ധിവാതരോഗം (റുമറ്റോയ്ഡ് ആർത്രൈറ്റിസ്) വർധിക്കുന്നതായി പഠനം....

ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തുവീണു : തൊഴിലാളിക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

0
കോഴിക്കോട് : കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മാർബിൾ...

വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സിപി ജോൺ

0
കോഴിക്കോട്: വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സിപി ജോൺ. വന്ദേമാതരം ദേശീയ ഗീതമാണമാണെന്നും...