ശബരിമല വിമാനത്താവളം കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കി ആക്ഷൻ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിർദ്ദിഷ്ട ശബരിമല വിമാനത്താവളം കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കി ആക്ഷൻ കമ്മിറ്റി. നാളെ വൈകിട്ട് ജനപ്രതിനിധികൾ അടക്കം പങ്കെടുക്കുന്ന ബഹുജന കൺവെൻഷൻ നടക്കും. ചെറുവള്ളിയിലെ വിമാനത്താവള പദ്ധതി സങ്കീർണ്ണമായ നിയമക്കുരുക്കിലേക്ക് പോയത് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. കൊടുമണ്ണിൽ പ്ലാന്‍റേഷൻ കോർപറേഷന് 1200 ഹെക്ടറിലധികം സ്ഥലമുണ്ട്. റബ്ബർ വിലയിടിവ് കോർപറേഷനെ നഷ്ടത്തിലാക്കി. ഈ സാഹചര്യത്തിൽ ഒരാളെ പോലും കുടിയൊഴിപ്പിക്കാതെ സാമ്പത്തിക ബാധ്യതയില്ലാതെ സർക്കാരിന് കൊടുമണ്ണിൽ വിമാനത്താവളം യാഥാർത്ഥ്യമാക്കാനാകുമെന്ന് ആക്ഷൻ കമ്മിറ്റി പറയുന്നു. എം സി റോഡും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയും ഈ പ്രദേശത്തോട് ചേർന്നാണ് കടന്നുപോകുന്നത്. വിദേശ മലയാളികൾ ഏറ്റവുമധികമുള്ള ജില്ലയിൽ സിയാൽ മോഡൽ പദ്ധതി നടപ്പാക്കാൻ പ്രവാസി സംഘടനകളും തയ്യാറാണ്. ഒപ്പുശേഖരണവും ബഹുജന കൺവെൻഷനും അടക്കം കൊടുമണ്ണിലെ വിമാനത്താവളത്തിനായി സജീവമാവുകയാണ് ആക്ഷൻ കമ്മിറ്റി.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....