തിരുവനന്തപുരം : മന്ത്രി വീണാ ജോർജിന് കുവൈത്തിൽ പോകാൻ അനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഔചിത്യമില്ലാത്തതെന്ന് മുഖ്യമന്ത്രി. നാടിന്റെ സംസ്കാരം ആണ് അത്തരത്തിൽ പോകുക എന്നത്. മരിച്ച വീട്ടിൽ പോകുന്നത് അശ്വസിപ്പിക്കാനാണ്. ഇതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നിട്ടും കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം വാങ്ങി എടുക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അദ്ദേഹം ലോക കേരള സഭയുടെ ഉദ്ഘാടന വേദിയിൽ പറഞ്ഞു.
മനസിനെ പ്രയാസപ്പെടുത്തുന്ന കാഴ്ചയാണ് ആദരാഞ്ജലി അര്‍പ്പിക്കുമ്പോൾ കണ്ടത്. നഷ്ടപരിഹാരം നൽകാൻ ബാധ്യതപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും അത് ലഭ്യമാക്കാനും കേന്ദ്ര സര്‍ക്കാര്‍ സമയോചിതമായി ഇടപെടണം. ഇത്തരം കാര്യങ്ങളിൽ സംസ്ഥാനവും കേന്ദ്രവും ഒരേ മനസോടെ ഏകോപിച്ച് നീങ്ങുകയാണ് വേണ്ടത്. സംസ്ഥാനത്തിന് പ്രത്യേകിച്ച് ഒന്നും മറ്റൊരു രാജ്യത്ത് ചെയ്യാനാവില്ല. കേന്ദ്ര സര്‍ക്കാരാണ് ചെയ്യേണ്ടത്. എന്നാൽ അവിടെ ജീവിക്കുന്നവരിൽ നല്ലൊരു ഭാഗം കേരളത്തിൽ നിന്നുള്ളവരാണ്. അതിനാൽ തന്നെ കേരളത്തിന് പല കാര്യങ്ങളിലും കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാനാവും. അതൊന്നും വേണ്ടെന്ന് പറയുന്നത് ഔചിത്യമല്ല. ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലൂടെ നല്ല ഇടപെടൽ നടത്താൻ സാധിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിൻ്റെ ഇടപെടലുകൾക്ക് പൂര്‍ണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033