വെച്ചൂച്ചിറ കോളനി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കിൽ ഡിവലപ്മെന്റ് സെന്റർ ആരംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : കോളനി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കിൽ ഡിവലപ്മെന്റ് സെന്റർ ആരംഭിക്കുന്നു. 15 മുതൽ 23 വരെ പ്രായമുള്ളവരെ അഭിരുചിക്കനുസരിച്ച് ഡിജിറ്റൽ മേഖലകളിലെ തൊഴിലുകൾ തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഗ്രാഫിക് ഡിസൈനിങ്, സിസിടിവി ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ എന്നീ കോഴ്‌സുകളാണുള്ളത്. സൗജന്യമായാണ് പരിശീലനം. എസ്എസ്എൽസി ജയിച്ചവർക്ക് അപേക്ഷിക്കാം. ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം കോഴ്‌സിൽ ചേരാം. ശനിയും ഞായറും പൊതു അവധിദിവസങ്ങളിലും ആയിരിക്കും ക്ലാസ്.

എസ്എസ്എൽസിക്കുശേഷം പഠനം ഉപേക്ഷിക്കേണ്ടി വന്നവർക്കും ഇവിടെ തൊഴിൽപരിശീലനം നേടാം. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സ്‌കിൽ സർട്ടിഫിക്കറ്റ് ലഭിക്കും. വിവരങ്ങൾക്ക് 8921807976 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം. സ്‌കിൽ ഡിവലപ്മെന്റ് സെന്ററിന്റെ ബ്രോഷർ പ്രകാശനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. പ്രിൻസിപ്പൽ ജി. ബീന, പ്രഥമാധ്യാപിക എ. സുലത, റാന്നി ബിപിസി ഷാജി എ.സലാം, പിടിഎ പ്രസിഡന്റ് ജോമോൻ പുല്ലാട്ട്, ക്ലസ്റ്റർ കോഡിനേറ്റർ ശില്പ, എസ്ഡിസി കോഡിനേറ്റർ എസ്. സംഗീത എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം ; ഇന്നുമുതൽ വീണ്ടും മഴ കനക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ...

ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞു ; യുവതിക്ക് ദാരുണാന്ത്യം

0
കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവതി...

ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി ; പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
വാളയാർ: കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ...

പ്ലാവിലെ കൂറ്റൻ തേനീച്ചക്കൂട് ; കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ വലിയ ഭീഷണിയിൽ

0
പത്തനംതിട്ട: കൂറ്റൻ തേനീച്ച ഭീഷണിയിൽ കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ. മുരുപ്പിൽ...