Friday, July 4, 2025 9:48 pm

കാടൻമാവ് ജംഗ്ഷൻ വീതികൂട്ടി നവീകരിക്കുന്നതിന് നടപടി സ്വീകരിക്കണം ; രാഷ്ട്രീയ ജനതാദൾ പുലിയൂർ പഞ്ചായത്ത് പ്രവർത്തകയോഗം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ഹരിപ്പാട് – ഇലഞ്ഞിമേൽ – ചെങ്ങന്നൂർ പാതയിലെ കാടൻമാവ് ജംഗ്ഷൻ വീതികൂട്ടി നവീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ പുലിയൂർ പഞ്ചായത്ത് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. സ്കൂൾ ബസുകൾ, സ്വകാര്യ ബസുകൾ, കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ധാരാളം വാഹനങ്ങൾ കടന്നു പോകുന്ന തിരക്കുള്ള ജംഗ്ഷനാണിത്. റോഡിന് മദ്ധ്യഭാഗം വരെ പുറംമൂടിയില്ലാതെ തുറന്ന് കിടക്കുന്ന ഓടയിലേക്ക് ഇരുചക്രവാഹനങ്ങളടക്കം വീണ് അപകടമുണ്ടാകുന്നത് നിത്യസംഭവമാണ്. ജംഗ്ഷനിലെ വെളിച്ചക്കുറവിന് പരിഹാരമായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ്‌ ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം എക്സിക്യൂട്ടീവ് അംഗം അരുൺ പേരിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ആർ.പ്രസന്നൻ, മനു പാണ്ടനാട്, ജി.വിശ്വനാഥൻ, എം.ജയിംസ് മാത്യു, അജേഷ് വിജയൻ, എം.വി.പ്രസാദ്‌, കെ.ഹരിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ ജാഗ്രതയെ തുടർന്ന് മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

0
മലപ്പുറം: മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 20...

വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ...

കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

0
കോഴിക്കോട് :  സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് ആശുപത്രിയിൽ മരിച്ച...

ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്ന് ഡി.രാജ

0
ബീഹാർ: ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്ന്...