രഹസ്യബന്ധം പുറത്തറിഞ്ഞതോടെ ഭർത്താവിനേയും വീട്ടുകാരേയും 2 മക്കളേയും കൊല്ലാൻ ശ്രമിച്ച യുവതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മൈസൂരു: യുവാവുമായുള്ള രഹസ്യബന്ധം പുറത്തറിഞ്ഞതോടെ ഭർത്താവിനേയും വീട്ടുകാരേയും 2 മക്കളേയും കൊല്ലാൻ സ്രമിച്ച യുവതി പിടിയിൽ. കർണാടക സ്വദേശിയായ ഗജേന്ദ്രയുടെ ഭാര്യ ചൈത്രയെയാണ് ബേലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂക്കിലെ കെരളൂരു വില്ലേജിലാണ് സംഭവം. പ്രദേശവാസിയായ യുവാവുമായുള്ള രഹസ്യബന്ധം തുടരാന്‍ രണ്ടു മക്കളെയും ഭര്‍ത്താവിനെയും ഭര്‍ത്തൃവീട്ടുകാരെയും കൊല്ലാന്‍ യുവതി ശ്രമിച്ചെന്നാണ് പരാതി. ഗജേന്ദ്രയും ചൈത്രയും 11 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. വളരെ സന്തോഷത്തോടെ കഴിഞ്ഞ് വന്നിരുന്ന കുടുംബമായിരുന്നു ഗജേന്ദ്രയുടേത്. ചൈത്രയും രണ്ടുമക്കളും ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളുമാണ് വീട്ടില്‍ ഒരുമിച്ചുതാമസിച്ചിരുന്നത്.

എന്നാൽ അടുത്ത കാലത്തായി ഇതേ ഗ്രാമത്തിലെ പുനീത് എന്ന യുവാവുമായി ചൈത്ര അടുപ്പത്തിലായിരുന്നു. വൈകാതെ ഈ വിഷയം നാട്ടിലും വീട്ടിലും അറിഞ്ഞു. വിവരമറിഞ്ഞ ഗജേന്ദ്ര വലിയ ബഹളമുണ്ടാക്കിയിരുന്നു. പിന്നാലെ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. യുവാവുമായുള്ള രഹസ്യ ബന്ധം ഇനി നടക്കില്ലെന്ന് മനസിലായതോടെയാണ് ചൈത്ര രണ്ട് കുട്ടികളെയടക്കം കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി കുടുംബങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷണത്തില്‍ ചൈത്ര വിഷം കലര്‍ത്തുകയായിരുന്നു. എന്നാൽ സംശയം തോന്നിയ ഗജേന്ദ്ര ബേലൂര്‍ പോലീസിൽ വിവരം അറിയിച്ചു. പിന്നാലെ പോലീസെത്തി യുവതിയെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ചൈത്രയുടെ കാമുകനേയും ചോദ്യം ചെയ്യുമെന്നും ഭക്ഷണസാംപിളുകള്‍ ലാബില്‍ വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ബേലൂര്‍ പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളിൽ യെല്ലോ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും. ആലപ്പുഴ,...