പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ; ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നവംബറിലെ യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ സിരിക്കിലും ഖഷാം ദ്വീപിലും മിനാബ് കൗണ്ടിയിലും മിസൈലുകൾ പതിച്ചതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണവ പരിശോധനകൾക്ക് തയാറാകാത്ത ഇറാനെ ഐക്യരാഷ്ട്ര സഭാ രക്ഷാ കൗൺസിലിന് റഫർ ചെയ്യാനുള്ള പ്രമേയം അന്താരാഷ്ട്ര ആണവോർജ ഏജൻസി പാസാക്കി. യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ ചേർന്നാണ് പ്രമേയം തയാറാക്കിയത്. ചൈനയും റഷ്യയും ഇറാനും പ്രമേയത്തെ എതിർത്തു.

പ്രമേയം ഇരട്ടത്താപ്പാണെന്നും സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉപയോഗിക്കുന്നത് തുടരുമെന്നും ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് റേസ ആരിഫ് പറഞ്ഞു. ഇറാനിലെ ചബഹാർ മുതൽ ഒമാൻ ഉൾക്കടലിന്റെയും അറേബ്യൻ കടലിന്റെയും ഭാഗങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന ഒരു നിയന്ത്രിത മേഖല ഉടൻ പ്രഖ്യാപിക്കുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് അറിയിച്ചു. നിയന്ത്രിത മേഖലകളിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്നും ഐ ആർ ജി സി വ്യക്തമാക്കി. യെമനിലെ ഹൂതികൾക്കെതിരെ പാകിസ്ഥാൻ വ്യോമാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. ഹൂതികൾ ആക്രമണം തുടർന്നാൽ മെക്ക പ്രതിരോധ ഉടമ്പടി പ്രകാരം സൗദിയെ സഹായിക്കുമെന്ന് നേരത്തെ പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണം ; പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി....

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...