അമിതവില : സന്നിധാനത്തും പമ്പയിലും കടകള്‍ക്കെതിരെ നടപടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സന്നിധാനത്തും പമ്പയിലും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കച്ചവടം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ജില്ലാ ഭരണകൂടം. സന്നിധാനത്ത് പരാതിയുയര്‍ന്ന സ്ഥാപനങ്ങളില്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് സജികുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സന്നിധാനത്തെ ജ്യൂസ് കട, പാത്രക്കട പാണ്ടിത്താവളത്തിലെ ശ്രീഹരി ഭവന്‍ ഹോട്ടല്‍ എന്നിവയില്‍ നിന്നും 5000 രൂപ പിഴ ഈടാക്കി. വ്യാപകമായ പരാതി ഉയര്‍ന്നതോടെയാണ് ഡ്യൂട്ടി മജിസ്ട്രേറ്റ് പരിശോധന നടത്തിയത്.

ജ്യൂസ് കടയില്‍ അളവിലും ഗുണത്തിലും വിലയിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഒരു നാരങ്ങ കൊണ്ട് അഞ്ചിലധികം നാരങ്ങാ വെള്ളം എടുത്തായിരുന്നു വെട്ടിപ്പ്. 43 രൂപയുള്ള തണ്ണിമത്തന്‍ ജ്യൂസിന് 54 രൂപയാണ് വാങ്ങിയതായും കണ്ടെത്തി. വെട്ടിപ്പ് തുടര്‍ന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന താക്കീതും മജിസ്ട്രേറ്റ് നല്‍കി. 120 രൂപ തീരുമാനിച്ച പാത്രത്തിന് സന്നിദാനത്തിന് സമീപമുള്ള പാത്രക്കടയില്‍ 150 രൂപയാണ് ഈടാക്കിയിരുന്നത്.

കൊള്ളവില പരസ്യമായി എഴുതി വച്ചായിരുന്നു കച്ചവടം. ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയതിന് പാണ്ടിത്താവളത്തിലെ ഹോട്ടലിനും പിഴയിട്ടു. രാവിലെ നടത്തിയ പരിശോധനയില്‍ കടകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയിരുന്നു. ഇവര്‍ക്ക് താക്കീത് നല്‍കി. താക്കീത് നല്‍കിയിട്ടും തട്ടിപ്പ് തുടര്‍ന്ന കടകള്‍ക്കാണ് പിഴയിട്ടത്.

പമ്പയില്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ആറ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് പിഴയീടാക്കി. പമ്പയില്‍ 10 വിഭാഗങ്ങളുടെ കീഴിലായി 10 സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍മാരും 305 വിശുദ്ധിസേനാംഗങ്ങളും ജോലിയിലുണ്ട്. റവന്യൂ, അളവുതൂക്കം, ഫുഡ് ആന്റ് സേഫ്റ്റി, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളില്‍ നിന്നായി ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. കടകള്‍, ഹോട്ടലുകള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായി 175 സ്ഥാപനങ്ങളില്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...