മണലെടുപ്പുകാരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഭവം വസ്തുതയുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണലെടുപ്പുകാരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഭവം വസ്തുതയുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കു സ്വീകരണം നല്‍കുന്നതിനു മണലെടുപ്പുകാരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിക്കു സാധ്യത. പണം ആവശ്യപ്പെട്ടുകൊണ്ടു പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവിന്‍റെതെന്നു പറയുന്ന ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസമാണു പുറത്തു വന്നത്.

അരുണിനോടു പാര്‍ട്ടി നേതൃത്വം വിശദീകരണം തേടി. അടുത്ത ദിവസം ചേരുന്ന ലോക്കല്‍ കമ്മിറ്റിക്കു ശേഷം നടപടിയുണ്ടായേക്കും. എന്നാല്‍ രാഷ്ട്രീയ ശത്രുക്കള്‍ തന്‍റെ ശബ്ദം എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്നതാണെന്നാണു ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായ അരുണിന്‍റെ പ്രതികരണം. ഫോണ്‍ സംഭാഷണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വസ്തുതയുണ്ടെന്നു തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും സിപിഎം കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി.സ്റ്റാലിന്‍ പറഞ്ഞു.

വിവാദമായ ഫോണ്‍ സംഭാഷണത്തില്‍ മണല്‍വാരല്‍ സംഘത്തിലുള്ളയാളോട് 15,000 രൂപയാണ് ആവശ്യപ്പെടുന്നത്. 3000 രൂപ നല്‍കാമെന്ന് പറഞ്ഞെങ്കിലും അതു പോരെന്നാണു മറുപടി. പണം നല്‍കിയില്ലെങ്കില്‍ മണല്‍വാരല്‍ പോലീസിനെ അറിയിക്കുമെന്നും പറയുന്നു. ഡീല്‍ ചെയ്തില്ലെങ്കില്‍ ഏതു നിമിഷവും പിടിക്കപ്പെടാം. സിപിഎം എന്നാല്‍ നിങ്ങള്‍ എന്താണു വിചാരിച്ചത് എന്ന ചോദ്യത്തോടെയാണു 10 മിനിറ്റുള്ള ഫോണ്‍ സംഭാഷണം അവസാനിക്കുന്നത്.

സംഭാഷണം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതു പാര്‍ട്ടിക്കു വലിയ ദോഷം ചെയ്തുവെന്ന വിലയിരുത്തലിലാണു നേതൃത്വം. ലോക്കല്‍ കമ്മിറ്റി അംഗത്തിന് ഒരാളില്‍ നിന്ന് ആയിരം രൂപയില്‍ കൂടുതല്‍ സംഭാവന പിരിക്കാന്‍ പാടില്ലെന്നാണു പാര്‍ട്ടിയിലെ മാനദണ്ഡമെന്നു ടി.വി.സ്റ്റാലിന്‍ പറഞ്ഞു. മാര്‍ച്ച് രണ്ടാം വാരത്തിലാണു ജനകീയ പ്രതിരോധ ജാഥ ജില്ലയില്‍ പ്രവേശിക്കുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ ടോള്‍ നല്‍കാതെ കടന്നുകളഞ്ഞ കാര്‍ ഒടുവില്‍ പോലീസ്...

0
കോഴിക്കോട്: ദേശീയ പാത ആറുവരിപ്പാതയില്‍ പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ...