കൊച്ചി : നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ബുധനാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരമാണ് ജസ്റ്റിസ് പി.ഗോപിനാഥാണ് ഹര്‍ജി മാറ്റിവെച്ചത്. ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ് വാദിക്കുന്നത്. അപായപ്പെടുത്താന്‍ ഗൂഢാലോചനയെന്ന കേസ് പോലീസിന്റെ കള്ളക്കഥയാണെന്നും മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.
നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം ; ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേയ്ക്കു മാറ്റി
RECENT NEWS
Advertisment