ദേശീയപാതയില്‍ പാതിരപ്പള്ളിയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച്‌ യാത്രക്കാര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

മാരാരിക്കുളം : ദേശീയപാതയില്‍ പാതിരപ്പള്ളിയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച്‌ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. 108 ആംബുലന്‍സും കാറുമാണ് കൂട്ടിയിടിച്ചത്. കോവിഡ് രോഗിയുമായി ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ആംബുലന്‍സും എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍ പെട്ടത്. രണ്ട് വാഹനത്തിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപെട്ടു. അഗ്നി രക്ഷാസേന എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ടി.സാബുവിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്ക്യു ഓഫിസര്‍മാരായ എ.ആര്‍ രാജേഷ് , വി.എ വിജയ്, ആര്‍.രാജേഷ്, എസ്.കണ്ണന്‍, ഷൈന്‍ കുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...