റോഡില്‍ ഓവര്‍ ടേക്ക് ചെയ്തതിന് ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകനെ അടിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ശഹരാന്‍പുര്‍ : റോഡില്‍ ഓവര്‍ ടേക്ക് ചെയ്തതിന് ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകനെ അടിച്ചു കൊന്നു. സുധീര്‍ സൈനിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായി. ബുധനാഴാച് വൈകിട്ടാണ് സംഭവം. ശഹരാണ്‍പുരില്‍ വച്ച്‌ മൂന്നു പേര്‍ പോവുകയായിരുന്ന ബൈക്കിനെ സൈനി ഓവര്‍ ടേക്ക് ചെയ്തു. ഇതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് പോലീസ് പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ മൂന്നു പേരും ചേര്‍ന്ന് സൈനിയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സൈനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ജഗാംഗിര്‍, ഫര്‍മാന്‍ എന്നിവര്‍ പിടിയിലായതായി പോലീസ് അറിയിച്ചു. മന്നന്‍ എന്ന ഒരാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി എസ്‌.എസ്.പി ആകാശ് തോമര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...