പുതുക്കാട് പാലപ്പിള്ളി കാരികുളം ഗ്രൗണ്ടിനു സമീപം അവശനിലയില്‍ കണ്ടെത്തിയ കാട്ടാനക്കുട്ടിചരിഞ്ഞു.

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പുതുക്കാട് പാലപ്പിള്ളി കാരികുളം ഗ്രൗണ്ടിനു സമീപം അവശനിലയില്‍ കണ്ടെത്തിയ കാട്ടാനക്കുട്ടിചരിഞ്ഞു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആനക്കുട്ടി കാനയില്‍ വീണ നിലയിലായിരുന്നു. നാട്ടുകാരാണ് രക്ഷിച്ചത്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി. അവശനിലയിലായ ആനക്കുട്ടിക്ക് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയെങ്കിലു ഇന്ന് ചരിയുകയായിരുന്നു. കാട്ടാനക്കുഞ്ഞിന് വീഴ്ചയില്‍ ഗുരുതരപരിക്കുകള്‍ ഉണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു ആനക്കുട്ടി കാനയില്‍ വീണത്.

ഏറെസമയം ആനക്കൂട്ടം കുട്ടിയാനയെ കരയ്ക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും നടക്കാതായതോടെ 12 ഓളം വരുന്ന കാട്ടാനകള്‍ ഇതിനെ ഉപേക്ഷിച്ചു കാടുകയറി. പുലര്‍ച്ചെ പ്രദേശവാസികള്‍ ആനക്കൂട്ടത്തിന്റെ ബഹളം കേട്ടിരുന്നു. നാട്ടുകാര്‍ പ്രദേശത്തെത്തി കരച്ചില്‍ കേട്ടു തിരച്ചില്‍ നടത്തിയപ്പോഴാണു കാനയില്‍ വീണ കുട്ടിയാനയെ കണ്ടെത്തിയത്. പ്രദേശവാസികള്‍ ചേര്‍ന്ന് ഇതിനെ കരയ്ക്കു കയറ്റി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണു വനംവകുപ്പ് വാച്ചര്‍മാരും വനപാലകരും സ്ഥലത്തെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....