Monday, April 28, 2025 2:54 pm

സ്വന്തം ഇറച്ചി പുറത്തിട്ട് പെൺകുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് വളർന്ന നവോത്ഥാനം : ജോയ് മാത്യു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബസിനുള്ളില്‍ വച്ച് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നല്‍കിയ വിഷയം കേരളത്തിലെമ്പാടും കനത്ത പ്രതിഷേധത്തിന് വഴിവച്ചു. നടനും ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോയ് മാത്യു രൂക്ഷമായ ഭാഷയില്‍ തന്നെ വിഷയത്തോടുള്ള തന്റെ വിയോജിപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് സവാദിന് സ്വീകരണമൊരുക്കിയത്. സാഹിത്യ സാംസ്‌കാരിക നായികാ നായകന്മാര്‍ ഉള്ള ഈ കേരളക്കരയില്‍, ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാന്‍ പോന്ന പെണ്മക്കളുള്ള തന്ത തള്ളമാര്‍ വരെ ഈ നാട്ടില്‍ ഇല്ലാ എന്നുള്ളതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നതെന്ന് നടന്‍ പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും മഹിളാ സംഘടനകളും ഒപ്പം ഫെമിനിസത്തിന്റെ പലവിധ വകഭേദങ്ങളും സംഘടനകളുമുള്ള നാട്ടില്‍ ഉശിരുള്ള ഒരു പെണ്ണിനെപ്പോലും ഇതിനെതിരെ കാണുന്നില്ലെന്നും നടന്‍ വിമര്‍ശിച്ചു. പബ്ലിക് ബസിലിരുന്ന് പാന്റ്‌സിന്റെ സിബ്ബ് തുറന്ന് സ്വന്തം ഇറച്ചി പുറത്തിട്ട് അടുത്തിരിക്കുന്ന പെണ്‍കുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നമ്മുടെ നവോഥാന സംസ്‌കാരം വളര്‍ന്നതില്‍ നമ്മള്‍ അഭിമാനിക്കുക എന്നും നടന്‍ കുറ്റപ്പെടുത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ കോടതിയിൽ ഹാജരാക്കി

0
ഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ കോടതിയിൽ ഹാജരാക്കി....

തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം. പൂത്തുറ സ്വദേശി ലിജോയുടെ...

ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ മുഖ്യപ്രതി നാരായണദാസ് പിടിയിൽ

0
തൃശൂർ: ചാലക്കുടി സ്വദേശി ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ...

ഗാസ്സയിലെ ജനസംഖ്യയുടെ നാലിലൊന്ന് പേരും പലായനം ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട്

0
ഗാസ്സ സിറ്റി: ഇസ്രായേല്‍ വംശഹത്യ തുടരുന്ന ഗാസ്സയില്‍ ആകെ ജനസംഖ്യയുടെ നാലിലൊന്ന്...