സ്വന്തം ഇറച്ചി പുറത്തിട്ട് പെൺകുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് വളർന്ന നവോത്ഥാനം : ജോയ് മാത്യു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബസിനുള്ളില്‍ വച്ച് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നല്‍കിയ വിഷയം കേരളത്തിലെമ്പാടും കനത്ത പ്രതിഷേധത്തിന് വഴിവച്ചു. നടനും ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോയ് മാത്യു രൂക്ഷമായ ഭാഷയില്‍ തന്നെ വിഷയത്തോടുള്ള തന്റെ വിയോജിപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് സവാദിന് സ്വീകരണമൊരുക്കിയത്. സാഹിത്യ സാംസ്‌കാരിക നായികാ നായകന്മാര്‍ ഉള്ള ഈ കേരളക്കരയില്‍, ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാന്‍ പോന്ന പെണ്മക്കളുള്ള തന്ത തള്ളമാര്‍ വരെ ഈ നാട്ടില്‍ ഇല്ലാ എന്നുള്ളതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നതെന്ന് നടന്‍ പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും മഹിളാ സംഘടനകളും ഒപ്പം ഫെമിനിസത്തിന്റെ പലവിധ വകഭേദങ്ങളും സംഘടനകളുമുള്ള നാട്ടില്‍ ഉശിരുള്ള ഒരു പെണ്ണിനെപ്പോലും ഇതിനെതിരെ കാണുന്നില്ലെന്നും നടന്‍ വിമര്‍ശിച്ചു. പബ്ലിക് ബസിലിരുന്ന് പാന്റ്‌സിന്റെ സിബ്ബ് തുറന്ന് സ്വന്തം ഇറച്ചി പുറത്തിട്ട് അടുത്തിരിക്കുന്ന പെണ്‍കുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നമ്മുടെ നവോഥാന സംസ്‌കാരം വളര്‍ന്നതില്‍ നമ്മള്‍ അഭിമാനിക്കുക എന്നും നടന്‍ കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...