ചെന്നൈ : അർബുദബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന നടൻ തവസി (60) അന്തരിച്ചു. മധുരയിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തിയ തവസി 150-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കൂടുതലും ചെറിയ വേഷങ്ങളായിരുന്നു ലഭിച്ചിരുന്നതെങ്കിലും 2013-ൽ പുറത്തിറങ്ങിയ ശിവകാർത്തികേയൻ നായകനായ വരുത്തപ്പെടാത വാലിവർസംഘം എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.
ചികിത്സയ്ക്ക് പണമില്ലാതെ വന്നതിനെത്തുടർന്ന് സഹായം അഭ്യർഥിക്കുന്ന തവസിയുടെ വീഡിയോ പുറത്ത് വന്നതോടെ താരങ്ങൾ സഹായത്തിനെത്തിയിരുന്നു. രോഗം മൂർച്ചിച്ചതോടെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച രാത്രി എട്ടോടെ മരിച്ചു.