ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തെ ഇന്നലെ രാത്രി ചെന്നൈയിലെ മനപാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ആശുപത്രിയിലെത്തിച്ചത്.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജയകാന്ത് കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. എന്നാല്‍ ആശുപത്രി വൃത്തങ്ങള്‍ ഔദ്യോഗികമായി കോവിഡ് സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. ആരാധകര്‍ വിജയ്കാന്തിന്റെ ആരോഗ്യത്തിന് വേണ്ടി സോഷ്യല്‍മീഡിയയില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.