കെ.എസ്.യു. സംസ്ഥാന പ്രസിഡന്റിന് കോവിഡ് ; പരിശോധനയ്ക്കായി വ്യാജവിലാസം നൽകിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പോത്തന്‍കോട് : കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ പരിശോധന എത്തിയപ്പോള്‍ നല്‍കിയത് വ്യാജവിലാസമാണെന്ന് കണ്ടെത്തി. അഭിജിത്തും സംസ്ഥാന സെക്രട്ടറി ബാഹുല്‍കൃഷ്ണയും തിരുവനന്തപുരത്ത് സമരങ്ങളില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് കോവിഡ് പരിശോധന നടത്തിയത്.

ഇത് സംബന്ധിച്ച് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇരുവരും പരിശോധനയ്ക്ക് എത്തിയത് തച്ചപ്പള്ളി എല്‍.പി.സ്‌കൂളിലാണ്. സ്‌കൂളില്‍ 48 പേരെ പരിശോധിച്ചപ്പോള്‍ 19 പേര്‍ക്ക് ഫലം പോസിറ്റീവായി. ഇതില്‍ പ്ലാമൂട് വാര്‍ഡിലെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ രണ്ടുപേരെ കണ്ടെത്താനേ കഴിഞ്ഞുള്ളൂ. മൂന്നാമന്‍ നല്‍കിയത് വ്യാജവിലാസമാണെന്ന് പിന്നീട് മനസ്സിലായി.

പരിശോധനയ്‌ക്കെത്തിയ വ്യക്തി വ്യാജപേരും മേല്‍വിലാസവുമാണ് നല്‍കിയതെന്ന് മനസ്സിലായതോടെ ഇയാളെ കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലന്‍ നായര്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആ വ്യക്തി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്.
താന്‍ പരിശോധന നടത്തി എന്നും കോവിഡ് പോസിറ്റീവാണെന്നും അഭിജിത്തും സമ്മതിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലെ നിരവധി സമരങ്ങളില്‍ അഭിജിത്ത് പങ്കെടുത്തതായി സൂചനയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...