കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നത് മാര്‍ച്ചിലാണ്. കേസിന്‍റെ വിചാരണ ജനുവരി 31 ന് ഉള്ളിൽ തീർക്കണമെന്ന നിർദേശം സുപ്രീംകോടതി വെച്ചിരുന്നെങ്കിലും വിചാരണ ആ സമയപരിധിക്കുള്ളിൽ തീർക്കാൻ സാധിച്ചിട്ടില്ല. വിചാരണ നീണ്ടുപോയതിനാല്‍ ജഡ്ജ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും. കൂടുതൽ സമയം വേണമെന്ന ആവശ്യമായിരിക്കും അവർ മുന്നോട്ട് വെക്കുക. എന്തായാലും കേസിനെ ഉറ്റുനോക്കുന്നവര്‍ വിധി മാര്‍ച്ചില്‍ വരുമെന്ന പ്രതീക്ഷയാണ്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. തുടരന്വേഷണ കുറ്റപത്രത്തിൽ തെളിവ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങൾ ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്. ദിലീപിന്‍റെ ഉറ്റ സുഹൃത്ത് ശരത്തിനേയും പ്രതി ചേർത്തിട്ടുണ്ട്. 15 ആം പ്രതിയാണ് ശരത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ശരത് ആണ് ദിലീപിന് വീട്ടിൽ എത്തിച്ച് കൊടുത്തതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കേസിലെ പ്രധാന സാക്ഷിയായ മഞ്ജുവാര്യരുടെ മൊഴി വരുന്ന 16 നു കോടതി രേഖപ്പെടുത്തും. മുന്‍പ് നല്‍കിയ കേസിലെ ശക്തമായ മൊഴിയില്‍ നടി ഉറച്ചു നില്‍ക്കും എന്നാണ് സൂചന. മഞ്ജുവിന്‍റെ മൊഴി നടന്‍ ദിലീപിനെ സംബന്ധിച്ച് അതിപ്രധാനമാണ്. സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോ സംഭാഷണങ്ങളെ സംബന്ധിച്ച് മഞ്ജുവിൽ നിന്ന് വിവരങ്ങൾ തേടിയേക്കും.
ബാലചന്ദ്രകുമാർ നൽകിയ ശബ്ദ രേഖയിൽ ഉൾപ്പെടുന്ന ശബ്ദം ദിലീപ്, സഹോദരി ഭർത്താവ് സുരാജ്, സഹോദരൻ അനൂപ് എന്നിവരുടേതാണ് നേരത്തേ മഞ്ജു തിരിച്ചറിഞ്ഞിരുന്നു. താൻ മറ്റൊരു സ്ത്രീക്ക് വേണ്ടി ബലിയാടായി എന്ന തരത്തിൽ ദിലീപ് പറയുന്നതാണ് ശബ്ദ രേഖയിൽ ഉള്ളത്. എന്നാൽ ശബ്ദരേഖയിലുള്ളത് തന്‍റെ ശബ്ദമല്ലെന്നാണ് ദിലീപ് പറഞ്ഞത്. അതുകൊണ്ട് തന്നെ മഞ്ജു പറയുന്നതിന് മുന്‍പില്ലാത്ത പ്രാധാന്യമുണ്ട്.
ഇതിനൊപ്പം തന്നെയാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി കൂടി രേഖപ്പെടുത്തുന്നത്. പതിനാറിന് മഞ്ജുവിന്‍റെ മൊഴി എടുത്താല്‍ അത് കഴിഞ്ഞാകും അതിനു ശേഷമുള്ള ആഴ്ചയിലാകും തിരുവനന്തപുരത്ത് എത്തി സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്തുക. അതിഗുരുതരമായ വൃക്കരോഗം കാരണം ബുദ്ധിമുട്ടുന്നതിനാല്‍ തിരുവനന്തപുരത്ത് ആണ് ബാലചന്ദ്രകുമാറിന്‍റെമൊഴി രേഖപ്പെടുത്തുക. കേസിന്‍റെ പ്രധാനപ്പെട്ട ഏരിയ കവര്‍ ചെയ്യുന്ന മൊഴിയാണ് എനിക്ക് നല്‍കാനുള്ളത്. ഇത് കേസിനെ സംബന്ധിച്ച് അതിപ്രധാനമാണെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നു. കേസിനെ ബാധിക്കുന്നതിനാല്‍ മറ്റൊന്നും തന്നെ തനിക്ക് പറയാന്‍ കഴിയില്ലെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.