മുൻ എൻഎസ്ഇ സിഇഒ ചിത്ര രാമകൃഷ്‌ണയ്ക്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി : ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റോ​ക് എ​ക്സ്ചേ​ഞ്ച് ജീ​വ​ന​ക്കാ​രു​ടെ ഫോ​ൺ ചോ​ർ​ത്തി​യ കേ​സി​ൽ ദേ​ശീ​യ ഓ​ഹ​രി വി​പ​ണി​ (എ​ൻ.​എ​സ്.​ഇ) മു​ൻ മേ​ധാ​വി ചി​ത്ര രാ​മ​കൃ​ഷ്ണ​ന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം സെപ്തംബറിൽ ഹൈക്കോടതി ഇവർക്ക് ജാമ്യം നൽകിയിരുന്നു. എന്നാൽ ഗൂഢാലോചനയുടെ സൂത്രധാര ചിത്ര രാമകൃഷ്ണനാണെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി ജാമ്യത്തെ എതിർത്തു.

2009 മുതൽ 2017 വരെ കാലയളവിൽ എൻ.എസ്.ഇ സി.ഇ.ഒ രവി നരെയ്ൻ, ചിത്ര രാമകൃഷ്ണ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രവി വാരണാസി, മഹേഷ് ഹൽദിപുൽ എന്നിവർ ചേർന്ന് എൻ.എസ്.ഇ ജീവനക്കാരുടെ ഫോൺ ചോർത്താൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഇ.ഡിയുടെ ആരോപണം. ആരോപിക്കപ്പെടുന്ന കുറ്റം ​ചെയ്തിട്ടില്ലെന്നും ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന് കീഴിൽ വരില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്ര ജാമ്യത്തിന് ​അപേക്ഷിച്ചത്. ചിത്രക്ക് ജാമ്യം നൽകാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. 2009ലാണ് ചിത്ര രാമകൃഷ്ണൻ എൻ.എസ്.ഇയിൽ എം.ഡിയായത്. 2013 മാർച്ച് 31 വരെ സ്ഥാനത്ത് തുടർന്നു. 2013 ഏപ്രിൽ ഒന്നിന് എം.ഡി- സി.ഇ.ഒ ആയി സ്ഥാനക്കയറ്റം ലഭിച്ചു. 2016 ഡിസംബറിൽ അവരുടെ കാലാവധി അവസാനിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്വേത വേണ്ട, തെരഞ്ഞെടുപ്പ് വേണം ! ‘അമ്മ’ പെൺമക്കൾ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി...

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങളും പടയൊരുക്കവും പുതിയ തലത്തിലേക്ക്. പ്രസിഡന്റ്...

രക്ഷാപ്രവർത്തന അട്ടിമറി : കേസിൽ അജിത് കുമാറിന് കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴികള്‍

0
തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച...

കോന്നിയില്‍ മദ്യപരുടെ വിളയാട്ടം : നടപടി സ്വീകരിക്കാതെ കോന്നി പോലീസ്

0
കോന്നി : കോന്നി നഗരത്തില്‍ മദ്യപാനികള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും പതിവായിട്ടും നടപടി...

ചാക്കിൽ പണം കടത്തിയെന്ന ആരോപണം : മുൻ ജില്ലാ ഓഫീസ് ജീവനക്കാരനെതിരേ പരാതി നൽകി...

0
തൃശ്ശൂർ : ബി.ജെ.പി. ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടിയോളം...