ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം പ്രസിദ്ധീകരിച്ചു. രാജ്യത്തെ വിവിധ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി 3993 ഒഴിവുണ്ട്. ഇതിൽ 101 ഒഴിവ് തിരുവനന്തപുരം ആർആർബിയിലാണ്. എൻജിനീയറിങ്/ടെക്‌നോളജി ബിരുദ/ഡിപ്ലോമക്കാർക്കാണ് അവസരം. അടിസ്ഥാന ശമ്പളം: 35,400 രൂപ പുറമേ മറ്റ് അലവൻസുകളും. യോഗ്യത: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, സിവിൽ എന്നിവയിലോ അനുബന്ധവിഷങ്ങളിലോ ഇവയുടെ കോമ്പിനേഷനുകളിലോ നേടിയ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ/ ബിരുദം. അല്ലെങ്കിൽ ത്രിവത്സര ബി.എസ്‌സി. (സിവിൽ എൻജിനീയറിങ്).

ഫൈനൽ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല. എൻജിനീയറിങ്/ടെക്‌നോളജി വിഷയങ്ങൾ: മെക്കാനിക്കൽ, പ്രൊഡക്ഷൻ, ഓട്ടോമൊബൈൽ, മാന്യുഫാക്ചറിങ്, മെക്കാട്രോണിക്‌സ്, ഇൻഡസ്ട്രിയൽ, മെഷീനിങ്, ടൂൾസ് ആൻഡ് മെഷീനിങ്, ടൂൾസ് ആൻഡ് ഡൈ മേക്കിങ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ.

പ്രായം: 18-33 വയസ്. അപേക്ഷകർ 01.01.2009-നുശേഷമോ 02.01.1994-നു മുമ്പോ ജനിച്ചവരായിരിക്കരുത് (രണ്ട് തീയതികളും ഉൾപ്പെടെ). ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർ ജനറൽ-10 വർഷം, എസ്സി / എസ്ടി-15 വർഷം, ഒബിസി (എൻസിഎൽ)-13 വർഷം എന്നിങ്ങനെയാണ് ഇളവ്. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും. വിധവകൾക്കും പുനർവിവാഹം കഴിക്കാത്ത വിവാഹമോചിതർക്കും 35 വയസുവരെ (എസ്‌സി/ എസ്ടി-40, ഒബിസി-38) അപേക്ഷിക്കാം. തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി-I, സിബിടി-II), സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ പരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. രണ്ടു ഘട്ട പരീക്ഷകളും ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലായിരിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക ഭാഷകളിലും ചോദ്യങ്ങൾ ലഭിക്കും.

പരീക്ഷ: ഒന്നാംഘട്ട പരീക്ഷയ്ക്ക് ഒന്നരമണിക്കൂറാണ് സമയം (സ്‌ക്രൈബിന്റെ സഹായം ആവശ്യമുള്ളവർക്ക് അർഹമായ അധിക സമയം ലഭിക്കും). 100 ചോദ്യങ്ങളുണ്ടാവും. മാത്തമാറ്റിക്‌സ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ അവയർനസ്, ജനറൽ സയൻസ് എന്നിവയാണ് വിഷയങ്ങൾ. തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടാവും. ഒന്നാംഘട്ട പരീക്ഷയിൽ ഒഴിവുകളുടെ എണ്ണത്തിന്റെ 15 ഇരട്ടി പേരെയാണ്, മാർക്ക് അടിസ്ഥാനത്തിൽ രണ്ടാംഘട്ട പരീക്ഷയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുക. രണ്ടാംഘട്ട പരീക്ഷ 150 മാർക്കിനായിരിക്കും. 150 ചോദ്യങ്ങളുണ്ടാവും. ജനറൽ അവയർനസ്, ഫിസിക്‌സ് ആൻഡ് കെമിസ്ട്രി, ബേസിക്‌സ് ഓഫ് കമ്പ്യൂട്ടർ ആൻഡ് ആപ്ലിക്കേഷൻസ്, ബേസിക്‌സ് ഓഫ് എൻവയോൺമെന്റ് ആൻഡ് പൊല്യൂഷൻ കൺട്രോൾ, ടെക്‌നിക്കൽ എബിലിറ്റീസ് എന്നിവയായിരിക്കും ചോദ്യവിഷയങ്ങൾ.

പരീക്ഷാ ഫീസ്: വനിതകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും എസ്.സി/ എസ്.ടി. വിഭാഗക്കാർക്കും ന്യൂനപക്ഷവിഭാഗങ്ങളിൽപ്പെട്ടവർക്കും പിന്നാക്കവിഭാഗങ്ങൾക്കും കുടുംബത്തിന്റെ വാർഷിക വരുമാനം 50,000 രൂപയിൽ താഴെയുള്ളവർക്കും (ഇബിസി. വിഭാഗക്കാർ) 250 രൂപയാണ് ഫീസ്. ഇവർ ഒന്നാംഘട്ട പരീക്ഷയെഴുതിയാൽ മുഴുവൻ തുകയും തിരികെ നൽകും. ഈ വിഭാഗങ്ങളിലൊന്നും പെടാത്തവർക്ക് 500 രൂപയാണ് ഫീസ്. ഇവർ ഒന്നാംഘട്ട പരീക്ഷയെഴുതിയാൽ 400 രൂപ തിരികെ നൽകും. ഓൺലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. സെപ്റ്റംബർ 15 വരെ ഫീസ് അടയ്ക്കാം. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വെബ്‌സൈറ്റിൽ ലിങ്കുള്ള അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഒരാൾക്ക് ഒരു ആർആർബിയിലേക്ക് മാത്രമേ അപേക്ഷ നൽകാനാവൂ. തത്സമയ ഫോട്ടോ, ഒപ്പ് എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം 04/2026 എന്ന നമ്പറിൽ വെബ്സൈറ്റിൽ ലഭ്യമാണ്.

ആർആർബി. വെബ്‌സൈറ്റ്: https://rrb.indianrailways.gov.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 13
അപേക്ഷയിൽ തിരുത്തൽ വരുത്തേണ്ടവർക്ക് നിർദിഷ്ട ഫീസോടെ കൂടെ സെപ്റ്റംബർ 16 മുതൽ 25 വരെ അവസരം ലഭിക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയുടെ മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിൻ

0
കൊച്ചി: പത്തനംതിട്ടയിൽ ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ്...

കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി ജനറൽ...