കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. നേരത്തെ ഈ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. തെളിവ് ശേഖരിക്കുന്ന ഘട്ടത്തില്‍ ഇടപെടാന്‍ കോടതിയ്ക്ക് അധികാരമില്ലെന്നും വിചാരണ ഘട്ടത്തില്‍ മാത്രമാണ് തെളിവ് കോടതിയ്ക്ക് പരിശോധിക്കാനാവൂവെന്നുും ക്രൈംബ്രാഞ്ച് വാദിക്കുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വ്യക്തതയുണ്ടായേ പറ്റൂവെന്നും ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നു.
നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അപ്പീൽ സമര്‍പ്പിച്ചു
RECENT NEWS
Advertisment