ഗുരുനാഥൻ മണ്ണ് – ഇരുപത്തിരണ്ടാം ബ്ലോക്ക് – അള്ളുങ്കൽ റോഡിന്റെ ഡിപിആർ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗുരുനാഥൻ മണ്ണ് – ഇരുപത്തിരണ്ടാം ബ്ലോക്ക് – അള്ളുങ്കൽ റോഡിന്റെ ഡിപിആർ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ യ്ക്ക് ഒപ്പം തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്‌ഥർ റോഡ് സന്ദർശിച്ചു വിശദമായ പദ്ധതി രേഖ തയ്യാറെക്കുന്ന നടപടി ആരംഭിച്ചത്.

സീതത്തോട് പഞ്ചായത്തിലെ ഗുരുനാഥൻമണ്ണ്, സീതക്കുഴി, കോട്ടക്കുഴി, ആങ്ങമൂഴി, കോട്ടമൺ പാറ, അള്ളുങ്കൽ വാർഡുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് സഹായകമാകുന്ന റോഡാണിത്. അഡ്വ കെ യൂ ജനിഷ്കുമാർ എം എൽ എ യുടെ നിർദ്ദേശപ്രകാരം സംസ്ഥാനബഡ്ജറ്റിൽ 10.5കോടി രൂപ വകയിരുത്തിയാണ് റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നത്.

ബിഎം ആൻഡ് ബിസി നിലവാരിത്തിലുള്ള ടാറിങ്നു പുറമെ കലുങ്കുകൾ, സംരക്ഷണഭിത്തി, ഓട നിർമ്മാണം, ഐറിഷ് ഓട നിർമ്മാണം എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. നാലു മാസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെണ്ടർ ചെയ്തു റോഡ് നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന് എം എൽ എ അറിയിച്ചു.

ഡിപിആർ തയ്യാറാക്കുന്ന സ്‌ഥലങ്ങളിൽ അഡ്വ കെ യു ജനിഷ്കുമാർ എം എൽ എ,
സീതത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോബി ടി ഈശോ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുജ പി എസ്, തദ്ദേശസ്വയം ഭരണ വകുപ്പ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹരികുമാർ, ഗ്രാമപഞ്ചായത്ത് അസി എൻജിനീയർ രാഘവൻ പി സി പഞ്ചായത്ത്‌ അംഗങ്ങളായ പി ആർ പ്രമോദ്, ശ്രീലജ അനിൽ, പി എം മനോജ്‌ രാധ ശശി എന്നിവരും ഒപ്പമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...