കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ തുടര്‍ വിചാരണയ്ക്കായി പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ ഉടന്‍ നിയമിക്കാനൊരുങ്ങുന്നു. ഇതിനായി അഭിഭാഷകരുടെ പാനല്‍ തയാറാക്കി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചു. വിചാരണക്കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കേസിന്‍റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന എ സുരേശന്‍ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം നടത്തുന്നത്.
തുടര്‍ നടപടികള്‍ക്കായി കേസ് കൊച്ചിയിലെ വിചാരണക്കോടതി ഉടന്‍ പരിഗണിക്കുന്നതാണ്. പ്രോസിക്യൂട്ടര്‍ നിയമനത്തിനുള്ള നടപടികള്‍ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിക്കുകയുണ്ടായി. പുതിയ പ്രോസിക്യൂട്ടര്‍ കേസ് ഏറ്റെടുത്ത ശേഷമേ വിചാരണ പുനരാരംഭിക്കൂ.