തൃശൂര്‍ : തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടി ഭാവന. ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയ ചടങ്ങില്‍ ഭാവന വെളുത്ത ടോപ്പായിരുന്നു ധരിച്ചിരുന്നത്. ടോപ്പിനൊപ്പം സ്‌കിന്‍ കളറിലുള്ള സ്ലിപ്പും ഭാവന ധരിച്ചിരുന്നു. ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ വസ്ത്രത്തിന്‍റെ പേരിലാണ് ഭാവനയ്ക്ക് നേരെ അധിക്ഷേപ കമന്റുകള്‍ വന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഭാവന അധിക്ഷേപ കമന്റുകള്‍ക്ക് നേരെ പ്രതികരിക്കുന്നത്.
ഭാവനയുടെ വാക്കുകള്‍ ഇങ്ങനെ
എല്ലാം ശരിയാകും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞ് ജീവിച്ചുതീര്‍ക്കാന്‍ നോക്കുമ്പോള്‍ എന്‍റെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങള്‍ മാറ്റിവയ്ക്കാന്‍ നോക്കുമ്പോഴും ഞാന്‍ എന്തുചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം. അങ്ങനെയാണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നതെന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെയാണ് നിങ്ങള്‍ക്ക് സന്തോഷം കിട്ടുന്നത് എങ്കില്‍ അതിലും ഞാന്‍ തടസം നില്‍ക്കില്ല.