കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ആവശ്യം നിയമപരമാണെന്ന് ഡിജിപി കോടതിയില്‍ പറഞ്ഞു. എന്നാല്‍ തുടരന്വേഷണത്തിന് ഒരു ദിവസം പോലും കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട ദിലീപ്, ജുഡീഷ്യറിയെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു. ദൃശ്യങ്ങള്‍ ചോരുമോയെന്ന് ഭയമുണ്ടെന്ന് അതിജീവിത കോടതിയെ അറിയിച്ചു. അതിനിടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറണമെന്ന ആവശ്യം കോടതി തളളി.
ഇനിയും സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ; ഒരു ദിവസം പോലും നല്‍കരുതെന്ന് ദിലീപ്
RECENT NEWS
Advertisment