കൊച്ചി : കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ച കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തും. ഇതിനായി കളമശ്ശേരി പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. നടിയുടെ വിശദമായ മൊഴി എടുത്തശേഷം രഹസ്യമൊഴി രേഖപ്പെടുത്താനും അപേക്ഷ നല്‍കും. നിലവില്‍ ഓണ്‍ലൈന്‍ മുഖാന്തരമാണ് പോലീസ് നടിയുടെ മൊഴി ശേഖരിച്ചിട്ടുളളത്. നടപടിക്രമമനുസരിച്ച് നേരിട്ട് നടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. അത് അടുത്ത ദിവസം ഉണ്ടാകും.
അന്വേഷണവുമായി പോലീസ് അതിവേഗം മുന്നോട്ടുപോകുന്നു എന്നാണ് നടപടിക്രമങ്ങളിലൂടെ വ്യക്തമാകുന്നത്. പ്രതികള്‍ ബോധപൂര്‍വം തന്നെയാണ് നടിയെ അപമാനിക്കാന്‍ ശ്രമിച്ചതെന്നാണ് അന്വേഷണത്തിലും ചോദ്യം ചെയ്യലിലും വ്യക്തമായിട്ടുളളതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അറസ്റ്റിലായിട്ടുളള മലപ്പുറം സ്വദേശികളായ ആദില്‍, റംഷാദ് എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.