കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ച സംഭവം ; പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ച കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തും. ഇതിനായി കളമശ്ശേരി പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. നടിയുടെ വിശദമായ മൊഴി എടുത്തശേഷം രഹസ്യമൊഴി രേഖപ്പെടുത്താനും അപേക്ഷ നല്‍കും. നിലവില്‍ ഓണ്‍ലൈന്‍ മുഖാന്തരമാണ് പോലീസ് നടിയുടെ മൊഴി ശേഖരിച്ചിട്ടുളളത്. നടപടിക്രമമനുസരിച്ച് നേരിട്ട് നടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. അത് അടുത്ത ദിവസം ഉണ്ടാകും.

അന്വേഷണവുമായി പോലീസ് അതിവേഗം മുന്നോട്ടുപോകുന്നു എന്നാണ് നടപടിക്രമങ്ങളിലൂടെ വ്യക്തമാകുന്നത്. പ്രതികള്‍ ബോധപൂര്‍വം തന്നെയാണ് നടിയെ അപമാനിക്കാന്‍ ശ്രമിച്ചതെന്നാണ് അന്വേഷണത്തിലും ചോദ്യം ചെയ്യലിലും വ്യക്തമായിട്ടുളളതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അറസ്റ്റിലായിട്ടുളള മലപ്പുറം സ്വദേശികളായ ആദില്‍, റംഷാദ് എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...