മുംബൈ ; നടി ജിയാ ഖാന്റെ ആത്മഹത്യയിൽ പത്ത് വർഷത്തിന് ശേഷം വിധി പറയാനൊരുങ്ങി മുംബൈ സ്‌പെഷ്യൽ സിബിഐ കോടതി. ജിയാ ഖാനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കേസിൽ നടൻ ആദിത്യ പഞ്ചോളിയും അമ്മ സറീന വഹാബും പ്രതികളാണ്. ജൂഹുവിലെ വസതിയിൽ ഒരുമുഴം കയറിൽ ജീവനൊടുക്കും മുൻപ് സൂരജ് പഞ്ചോളിക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പ് ജിയ എഴുതിയിരുന്നു. ഈ കുറിപ്പാണ് കേസിനാധാരം. സൂരജുമൊത്തുള്ള അടുപ്പത്തെ കുറിച്ചും നടനിൽ നിന്ന് നേരിട്ട ശാരീരിക-മാനസീക പീഡനങ്ങളെ കുറിച്ചും ജിയ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ പീഡനങ്ങളാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ജിയ പറയുന്നു. സ്‌പെഷ്യൽ സിബിഐ ജഡ്ജി എഎസ് സയ്യാദാണ് കേസിൽ വിധി പറയുക.
2013 ജൂൺ 13നാണ് ജിയാ ഖാനെ മുംബൈയിലെ ജൂഹുവിലുള്ള അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ജിയയുടെ മരണത്തെ തുടർന്ന് കാമുകനായ സൂരജ് പഞ്ചോളി കസ്റ്റഡിയിലെടുത്തിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തിൽ ജിയാ ഖാൻ ജീവനൊടുക്കിയതാണെന്നും, കാരണം സൂരജ് പഞ്ചോളിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങളാണ് കാരണമെന്നും കണ്ടെത്തിയിരുന്നു. ജിയാ ഖാന്റെ മരണം കൊലപാതകമല്ല ആത്മഹത്യയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സൂരജ് പഞ്ചോളിക്കെതിരെ സിബിഐ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033