വളരെ കുറച്ചു സിനിമകളിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ താരമാണ് ജോമോൾ. എന്ന് സ്വന്തം ജാനകിക്കുട്ടി, സ്നേഹം, മയിൽപീലിക്കാവ്, നിറം എന്നീ സിനിമകളിലൂടെ ഓർമത്താളുകളിൽ കൂടുകൂട്ടിയ ജോമോൾ സിനിമയിലേക്ക് മടങ്ങിവരികയാണ്. രഞ്ജിത് ശങ്കർ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘ജയ് ഗണേഷി’ലൂടെയാണ് ജോമോളുടെ മലയാള സിനിമയിലേക്കുള്ള മടക്കം. ഉണ്ണി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തന്റെ അഭിഭാഷകയായാണ് ചിത്രത്തിൽ ജോമോള്‍ അഭിനയിക്കുന്നതെന്നും താരം പറയുന്നു. ജയ് ഗണേഷിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. രഞ്ജിത്ത് ശങ്കറിന്റെ ഉടമസ്ഥതയിലുള്ള ഡ്രീം ആൻഡ് ബിയോൻഡ് ഫിലിംസും ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ജയ് ഗണേഷ് നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ പൂജ നവംബർ 10ന് നടക്കുമെന്നും ചിത്രീകരണം നവംബർ 11ന് ആരംഭിക്കുമെന്നും തന്റെ പിറന്നാൾ ദിനത്തിൽ ഉണ്ണി മുകുന്ദൻ പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിനിടെയാണ് ഉണ്ണി മുകുന്ദൻ ചിത്രം പ്രഖ്യാപിച്ചത്. വിവാഹിതയായതോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ജോമോളിനെ പിന്നീട് അധികം കണ്ടിട്ടില്ല. രണ്ട് മക്കളുടെ അമ്മയായ താരം ക്യാമറയ്ക്ക് മുന്നില്‍ അധികം പ്രത്യക്ഷപ്പെടാതെ കുടുംബജീവിതം ആസ്വദിക്കുകയായിരുന്നു താരം. 2002-ലാണ് ജോമോള്‍ വിവാഹിതയായത്. ചന്ദ്രശേഖര പിള്ളയാണ് ഭര്‍ത്താവ്. വിവാഹശേഷം അവര്‍ ഗൗരി എന്ന് പേര് മാറ്റിയിരുന്നു. മക്കൾ – ആര്യ, ആര്‍ജ