പാലാ : നടി മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു . പ്രവിത്താനം തുരുത്തിപ്പളളില്‍ കുടുംബാംഗമാണ് അദ്ദേഹം. രോഗബാധിതനായി ഒരാഴ്‌ചയോളമായി ചികിത്സയിലായിരുന്നു. സംസ്‌കാരം പ്രവിത്താനം സെന്റ് അഗസ്‌റ്റിന്‍സ് പളളിയില്‍ 22 ന് ഉച്ചയ്‌ക്ക് ശേഷം നടക്കും. മിനിയാണ് ഭാര്യ. ജിനിയാണ് മറ്റൊരു മകള്‍. മരുമക്കള്‍ ലിനോ ജോര്‍ജ്, അശ്വിന്‍ ഫിലിപ്പ്. മിയയുടെ ഒന്നാം വിവാഹ വാര്‍ഷികത്തിനും മകന്റെ മാമോദിസ ചടങ്ങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജോര്‍ജ് ജോസഫ് സജീവമായി പങ്കെടുത്തിരുന്നു.
നടി മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് അന്തരിച്ചു
RECENT NEWS
Advertisment