Sunday, April 20, 2025 8:32 pm

നടിയെ ആക്രമിച്ച കേസ് : വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസംകൂടി ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. കോവിഡും, ലോക്ക്ഡൗണും കാരണം സുപ്രീംകോടതി നിര്‍ദ്ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നാണ് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് കോടതിയെ അറിയിച്ചത്. അതിനാല്‍ സമയം നീട്ടിനല്‍കണമെന്നാണ് ജഡ്ജിയുടെ ആവശ്യം.

വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ നേതൃത്വം നല്‍കുന്ന മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച്ച പരിഗണിക്കും. നടന്‍ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29 ന് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് മെയ് 29 ന് വിചാരണ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ചില ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നതിനാല്‍ അന്തിമ വിചാരണ ആരംഭിക്കുന്നത് വൈകി.

ഇതിനിടെ വിചാരണ നടപടികള്‍ മെയ് 29 നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി ഏപ്രില്‍ 30 ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് ഹൈക്കോടതിക്ക് കത്ത് നല്‍കി. ഈ കത്ത് മെയ് 11 ന് ഹൈക്കോടതിയിലെ രജിസ്ട്രാര്‍ (ജുഡീഷ്യല്‍) സുപ്രീം കോടതിക്ക് കൈമാറി. കോവിഡും, ലോക്ക്ഡൗണും കാരണം വിചാരണക്കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നതായി അഡീഷണല്‍ സെഷന്‍സ് ജഡ്ജിന്റെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി വേണം എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നവംബര്‍ വരെ സമയം ലഭിക്കും. നിലവില്‍ നടിയുടെ ക്രോസ് വിസ്താരമാണ് കോടതിയില്‍ നടക്കുന്നത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇനി റീ എക്സാമിനേഷന്‍ നടക്കേണ്ടതുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരിക്കേസ് ; നടൻ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടെന്ന് പോലീസ്

0
കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട നടൻ ഷൈന്‍ ടോം...

അമൃത് 2.O : ജല ശുദ്ധീകരണ പ്ലാൻ്റിനായി കൂറ്റൻ പൈപ്പുകളെത്തി

0
പത്തനംതിട്ട : അതിരൂക്ഷമായ ജലദൗർലഭ്യം നേരിടുന്ന നഗരത്തിൽ ശാശ്വത പരിഹാരം കാണാനുള്ള...

കൊടകരയിൽ മര്‍മചികിത്സ കേന്ദ്രത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം

0
കൊടകര: ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മര്‍മചികിത്സകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ....

സർക്കാർ നിർദേശിക്കപ്പെട്ടിലുള്ള സുരക്ഷാ പരിശോധനകൾ പാലിക്കാതെയാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രവും അടവി കുട്ടവഞ്ചി...

0
കോന്നി : സർക്കാർ നിർദേശിക്കപ്പെട്ടിലുള്ള സുരക്ഷാ പരിശോധനകൾ പാലിക്കാതെയും നടപ്പിലാക്കാതെയുമാണ് നാളിതുവരെയും...