ചരിത്രത്തിലേക്കുള്ള ആ ഫോണ്‍വിളിക്ക് 25 വയസ് തികഞ്ഞു

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : രാജ്യത്തെ ആദ്യ മൊബൈല്‍ ഫോണ്‍ വിളിക്ക് 25 വയസ് തികഞ്ഞു. ഇന്ത്യയിലെ മൊബൈല്‍ വിപ്ലവത്തിന് നാന്ദികുറിച്ച  ഫോണ്‍ കോള്‍ പിറന്നത് 1995 ജൂലൈ 31നാണ്. ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി സുഖ്റാമിനെയാണ് അന്ന് വിളിച്ചത്. കൊല്‍ക്കത്തയിലെ റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ നിന്ന് ന്യൂഡല്‍ഹിയിലെ സഞ്ചാര്‍ ഭവനിലേക്ക് ആ ചരിത്ര ഫോണ്‍ വിളി എത്തി.

അന്ന് ഒരു മിനിറ്റിന് 24 രൂപ ഈടാക്കിയ ഫോണ്‍ കോള്‍ ഒരു ജനതയുടെ ആശയവിനിമയ സാധ്യതകളെയാണ് അനന്തമായി മാറ്റിമറിച്ചത്. ഇന്ന് ഉപയോക്താക്കളുടെ എണ്ണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയും ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയുമാണ് ഇന്ത്യ.

മോഡി ടെല്‍സ്ട്ര സര്‍വീസ് വഴിയായിരുന്നു ആദ്യ ഫോണ്‍  വിളി. ടെലികോം രംഗത്ത് സ്വകാര്യ കമ്പനികളെ അനുവദിക്കാന്‍ 1994 ലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ആ വര്‍ഷം മധ്യത്തില്‍ മോഡി ടെല്‍സ്ട്ര കമ്പനിയുടെ ചെയര്‍മാന്‍ ബി.കെ മോഡിയെ ജ്യോതിബസു കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. ഇന്ത്യയില്‍ മൊബൈല്‍ സേവനം ആരംഭിക്കുന്ന ആദ്യ നഗരം കല്‍ക്കട്ട ആവണം എന്ന ആവശ്യമാണ് ബസു മുന്നോട്ടുവെച്ചത്.

അടുത്ത വര്‍ഷം ജൂലൈ 31 എന്ന സമയപരിധിയും നിശ്ചയിച്ചു. പങ്കാളിയായ ആസ്ട്രേലിയന്‍ കമ്പനി ടെല്‍സ്ട്രയുമായി ചേര്‍ന്ന് നോക്കിയയുടെ സാങ്കേതിക സഹായം ഉറപ്പാക്കി ഒന്‍പത് മാസങ്ങള്‍ക്കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

1995 ഓഗസ്റ്റ് 15നാണ് ഡല്‍ഹിയില്‍ ആദ്യമായി മൊബൈല്‍ സേവനം തുടങ്ങിയത്. 1995- ല്‍ മിനിറ്റിന് 16 രൂപയായിരുന്നു വിളിക്കുന്നതിനുള്ള നിരക്ക്. ഇന്‍കമിംഗ് കോളുകള്‍ക്ക്  മിനിറ്റിന് 8 രൂപയും. രണ്ടുപേര്‍ തമ്മില്‍ ഒരുമിനിറ്റ് സംസാരിക്കുന്നതിന് 24 രൂപ ചെലവ്. ബിഎസ്എന്‍എല്‍ 2002 -ലാണ് മൊബൈല്‍ സേവനം ആരംഭിച്ചത്. 2003ല്‍ – ഇന്‍കമിംഗ്  കോളുകള്‍ സൗജന്യമായി. 2012 ല്‍- കൊല്‍ക്കത്തയില്‍ രാജ്യത്തെ ആദ്യത്തെ 4ജി ഡേറ്റ സേവനം ആരംഭിച്ചു.

2019ല്‍ 116.9 കോടി മൊബൈല്‍ ഫോണ്‍  വരിക്കാരുണ്ട് ഇന്ത്യയില്‍. കേരളത്തില്‍ 4.3 കോടി വരിക്കാരും. തകഴി ശിവശങ്കരപ്പിള്ളയും അന്നത്തെ ദക്ഷിണമേഖലാ കമാന്‍ഡന്റ് എ ആര്‍ ടണ്ഡനും തമ്മില്‍ 1996 സെപ്തംബര്‍ 17നാണ് കേരളത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍വിളി നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...