രണ്ടാം യുപിഎ സര്‍ക്കാരിന്റെ പിഴവ് തിരിച്ചടിയായി ; വിമര്‍ശനവുമായി കോണ്‍ഗ്രസിലെ യുവ നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ യുവ നേതാക്കളും യുപിഎ കാലഘട്ടത്തിലെ മന്ത്രിമാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നു. കപില്‍ സിബലും ചിദംബരവുമടക്കമുള്ള നേതാക്കള്‍ക്കെതിരേ ശക്തമായ വിമര്‍ശനങ്ങളാണ് യുവ എംപി രാജീവ് സത്‌വ ഉന്നയിച്ചത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ പിഴവുകളാണ് പാര്‍ട്ടിയുടെ പതനത്തില്‍ കലാശിച്ചതെന്ന് സത്‌വ ആരോപിച്ചു.  രാജ്യസഭയിലെ കോണ്‍ഗ്രസ് എംപിമാരുമായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ്‌ വിമര്‍ശനം ഉയര്‍ന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ സ്ഥിതിയെക്കുറിച്ച് നേതാക്കള്‍ ആത്മപരിശോധന നടത്താന്‍ തയ്യറാകണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇതിനേ തുടര്‍ന്നാണ് സത്വയുടെ പ്രതികരണം.
“ആത്മപരിശോധന ആവശ്യപ്പെടുന്ന ആളുകള്‍ പഴയ കാര്യങ്ങളില്‍ക്കൂടി ആത്മപരിശോധന നടത്തണം. രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിനെ 44 എംപിമാരിലേക്ക് ഒതുക്കി.” – 2014 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ സ്ഥിതി പരാമര്‍ശിച്ച് രാജീവ് സത്‌വ പറഞ്ഞു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഇരു നേതാക്കള്‍ക്കുമെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചു. രാഹുല്‍ ഗാന്ധി എന്തെങ്കിലും പറയുമ്പോള്‍ ചില നേതാക്കള്‍ അതില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാഹുല്‍ ഗാന്ധി അല്ല നേതാവെങ്കില്‍ മറ്റാരാണ് നേതാവെന്നും അദ്ദേഹം ചോദിച്ചു. എല്ലാ വിഷയങ്ങളിലും നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി ആക്രമണം നേരിടുമ്പോള്‍ ആരും പിന്തുണക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. നാല്‌ മണിക്കൂര്‍ നീണ്ടയോഗത്തില്‍ സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, എ.കെ. ആന്റണി, പി. ചിദംബര്‍ തുടങ്ങിയവരും സംസാരിച്ചു. യോഗത്തില്‍ കോവിഡ് പ്രതിസന്ധി, സാമ്പത്തികാവസ്ഥ, ചൈന സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...