ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ ശേഖരണ ചുമതല ഉണ്ടായിരുന്ന ശാസ്താമുഗള്‍ സ്വദേശി രമ്യയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കൗണ്‍സിലറുടെയും പിതാവിന്റെയും പീഡനം മൂലമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. വാര്‍ഡ് കൗണ്‍സിലര്‍ ഐഷ സുബൈര്‍, പിതാവ് സുബൈര്‍ എന്നിവര്‍ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് രമ്യ ആരോപിക്കുന്നത്. കൗണ്‍സിലറുമായുളള തര്‍ക്കത്തെ തുടര്‍ന്ന് രമ്യയെ ജോലി ചെയ്തിരുന്ന വാര്‍ഡില്‍ നിന്നും മാറ്റിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി രമ്യ പ്രചാരണത്തിന് ഇറങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

പൊലീസില്‍ നല്‍കിയ പരാതി നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു. പിന്നീടും പീഡനം തുടര്‍ന്നതോടെയാണ് രമ്യ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഉടന്‍ തന്നെ രമ്യയെ ആശുപത്രിയിലെത്തിച്ചു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രമ്യ. ‘എന്നെപ്പറ്റി കളള പരാതി കൊടുത്തു. മുന്‍സിപ്പാലിറ്റിയ്ക്ക് മുന്നില്‍ ഫുഡ് വേസ്റ്റ് കൊണ്ടിട്ട് എനിക്കെതിരെ പരാതി നല്‍കുകയായിരുന്നു. ഓണം കഴിയുന്നത് വരെ എങ്കിലും തന്നെ വാര്‍ഡ് മാറ്റരുത് എന്ന് അപേക്ഷിച്ചിരുന്നു. സുബൈറും മകള്‍ ഐഷയുമാണ് എന്റെ അവസ്ഥയ്ക്ക് കാരണം’: രമ്യ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...