വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി ദിനേശ് (25) ആണ് അറസ്റ്റിലായത്. വ്യാജ വെബ്സൈറ്റുകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ ലോട്ടറി തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. സര്‍ക്കാര്‍ മുദ്രകളും വിലാസവും ദുരുപയോഗം ചെയ്താണ് ഇയാള്‍ വ്യാജ വെബ്സൈറ്റുകള്‍ നിര്‍മിച്ചത്.keralalotteryonlinebuy.com, keralalotteryonlinepurchase.com, keralalotteryonlinebooking.com എന്നിങ്ങനെയുള്ള വ്യാജ വെബ്‌സൈറ്റുകളാണ് ദിനേശ് നിര്‍മിച്ചത്. ഇത് വഴിയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

വാട്സ്ആപ്പ് വഴി ക്യൂആര്‍ കോഡും യുപിഐ ഐഡിയും നല്‍കി പണം വാങ്ങുകയും പാര്‍സലായി ടിക്കറ്റ് അയക്കാമെന്ന് വാഗ്ദാനം നൽകുന്നതുമായിരുന്നു ഇയാളുടെ രീതി.ലോട്ടറി വകുപ്പ് നല്‍കിയ പരാതിയില്‍ ഡൊമൈന്‍ വിവരങ്ങളും യുപിഐ ഇടപാടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവത്തിന് പിന്നാലെ കേരള ഭാഗ്യക്കുറി ഓണ്‍ലൈനായി വില്‍ക്കുന്നില്ലെന്ന് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കിയ നടപടി ; ട്രെയിൻ സമയമാറ്റത്തിന് സാധ്യത

0
കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന്...

എൽ ഡി എഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബി ചെലവഴിച്ചത് 240 കോടിരൂപ...

0
തിരുവനന്തപുരം : എൽ.ഡി.എഫ്. സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ പണം ഉപയോഗിച്ചുവെന്ന്...

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...