ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന് പരസ്യമായി പ്രതിജ്ഞ ചെയ്ത് അമേരിക്കയിലെ രാഷ്ട്രീയ നേതാക്കള്‍. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പക്ഷങ്ങളില്‍ നിന്നുള്ള തൊണ്ണൂറോളം അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളാണ് പരസ്യ പ്രതിജ്ഞ എടുത്തത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അമേരിക്കന്‍ സന്ദര്‍ശനം വ്യാപകമായ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.ഇന്ന് പരിപാടി സമാപിക്കുന്ന വേളയിലാണ് ‘ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആക്ഷന്‍’, ‘സേക്രഡ് ആക്ട്‌സ്’ എന്നീ സംഘടനകള്‍ സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

അമേരിക്കന്‍ ജനാധിപത്യത്തെ അതിസമ്പന്നര്‍ക്കും അവരുടെ തീവ്രവാദപരമായ അജണ്ടകള്‍ക്കും പണം നല്‍കി വിലയ്‌ക്കെടുക്കാനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് തങ്ങള്‍ ഇത്തരം ഒരു പ്രതിജ്ഞ എടുത്തതെന്നാണ് സേക്രഡ് ആക്ട്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പുഷ്‌കര്‍ ശര്‍മ്മ പറഞ്ഞത്.അഹിംസാ പ്രതിജ്ഞയില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമായി മൂന്ന് പ്രധാന പ്രതിജ്ഞാബദ്ധതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ അക്രമവും ഭീഷണിപ്പെടുത്തലും ഉപേക്ഷിക്കുക, ജനാധിപത്യവിരുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആര്‍എസ്എസ് സംഘടനയുമായോ അതിന്റെ അനുബന്ധ സംഘടനകളുമായോ ബന്ധപ്പെട്ട സംഭാവനകള്‍ സ്വീകരിക്കാതിരിക്കുക, അത്തരം സംഭാവനകള്‍ തിരികെ നല്‍കുകയോ ജനാധിപത്യ അനുകൂല സംഘടനകള്‍ക്ക് കൈമാറുകയോ ചെയ്യുക എന്നിവയാണ് പ്രതിജ്ഞകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...