Thursday, July 3, 2025 8:11 pm

അതിജീവിതയും കുടുംബവും കമ്മ്യൂണിസ്റ്റുകാര്‍ ; ഹര്‍ജിയും തൃക്കാക്കരയുമായി കൂട്ടിക്കുഴയ്ക്കണ്ട അഭിഭാഷക

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത സര്‍ക്കാരിനെതിരെ നല്‍കിയ ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം തള്ളി അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. കേസ് അന്വേഷണത്തില്‍ ഹൈക്കോടതി അനുവദിച്ച സമയ പരിമിതി അവസാനിക്കും എന്നുള്ളത് കൊണ്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത് എന്നും യഥാര്‍ത്ഥത്തില്‍ സര്‍ക്കാരാണ് ഈ ഹര്‍ജി നല്‍കേണ്ടിയിരുന്നത് എന്നും ടി ബി മിനി പറഞ്ഞു. അഡ്വ ടി ബി മിനിയുടെ പ്രതികരണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്…

രാഷ്ട്രീയ നേതാക്കള്‍ പലരും പലതരത്തിലുള്ള അഭിപ്രായം പറഞ്ഞു. പക്ഷെ അവരെല്ലാവരും അഡ്മിറ്റ് ചെയ്യുന്ന ഒരു കാര്യമുണ്ട്. 30 ാം തിയതി ഈ ഒരു കേസില്‍ കോടതി അനുവദിച്ച സമയം അവസാനിക്കുകയാണ്. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു എക്സ്റ്റന്‍ഷന്‍ പെറ്റീഷന്‍ കൊടുത്തില്ല. അത് നാളെ കൊടുക്കാം എന്ന രീതിയില്‍ ആലോചിച്ചു എന്നുള്ളത് ശരിയായ കാര്യമല്ല. ഞങ്ങള്‍ ഈ അതിജീവിതയ്ക്ക് വേണ്ടി പല വാതിലുകള്‍ മുട്ടുകയും ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് ഇത് ഫയല്‍ ചെയ്യേണ്ടതായിരുന്നു. നടിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, മറ്റൊരു നടിക്ക് അവസരം നല്‍കിയതിന് ആരോപണം; വിജയ് ബാബു

കൊല്ലുന്ന നോട്ടം തന്നെ; ശ്രുതി ലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍

1 ഇത് ഫയല്‍ ചെയ്യുന്നില്ല എന്ന് മാത്രമല്ല ചാര്‍ജ് എപ്പോള്‍ ഫയല്‍ ചെയ്യും എന്നുള്ള കാര്യത്തില്‍ കൃത്യമായിട്ട് ഒരു തീരുമാനം അന്വേഷണ സംഘത്തിന്റെ മേല്‍ത്തട്ടിലിരിക്കുന്ന, അന്വേഷണ ഉദ്യോഗസ്ഥരെ നമ്മള്‍ ഒരു തരത്തില്‍ പറയാന്‍ പറ്റില്ല. അവര്‍ അത്രയും ഹാര്‍ഡ് കോര്‍ ആയിട്ട് ഈ കുട്ടിയോടൊപ്പം നില്‍ക്കുന്ന ആള്‍ക്കാരാണ്. പക്ഷെ അന്വേഷണ തലപ്പത്ത് നിന്ന് ഒരു സഹായം കിട്ടാതായപ്പോള്‍ കൈയും കാലും കെട്ടിയിട്ട് ആ പാവങ്ങളെ വെള്ളത്തിലിട്ട കാര്യം ഞാന്‍ എത്രയോ ചര്‍ച്ചകളില്‍ പറഞ്ഞിട്ടുള്ളതാണ്. സര്‍ക്കാരാണ് ഈ പരാതി കൊടുക്കേണ്ടത്. ഈ കുട്ടിയെ കൊണ്ട് ഇത് കൊടുപ്പിക്കരുത് എന്ന് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്.
2 പക്ഷെ അപ്പോഴൊന്നും ചെവി കേള്‍ക്കാതെ അവസാനം ഈ ചാര്‍ജ് കൊടുത്ത് കഴിഞ്ഞാല്‍ ഈ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ടുള്ള ഒരു അന്വേഷണത്തിനും സാധ്യതയില്ല. പിന്നെ ഒരു ഫര്‍ദര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഇതുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിട്ട് വരണം. അത് ഇനി ഈ കേസില്‍ ഉണ്ടാവില്ലെന്ന പ്രതീക്ഷയില്ലാത്തത് കൊണ്ടും ഈ കേസ് പൂര്‍ണമായി ഇല്ലാതായി പോകും എന്നുള്ള ഭയം ഉള്ളതുകൊണ്ടുമാണ് ഹര്‍ജി നല്‍കിയത്. ആര്‍ക്കൊക്കെ ഭയമുണ്ടെന്നറിയാമോ? ഈ അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ വധിക്കാന്‍ ശ്രമിച്ച അടുത്ത കേസ് അവിടെ നില്‍ക്കുന്നുണ്ട്.

3 ആ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വന്തം ജീവന്‍ പണയം വെച്ചിട്ടാണ് ഈ അന്വേഷണം നടത്തുന്നത്. അതിജീവിതയെ സംബന്ധിച്ച്‌ കടലില്‍ താഴ്ന്ന് പോയ ഒരു പെണ്‍കുട്ടി എട്ട് ദിവസത്തെ വിചാരണയ്ക്ക് ശേഷം അതിജീവിതയായി പ്രഖ്യാപിച്ച്‌ പൊതുമണ്ഡലത്തിലേക്ക് വന്ന് തുടങ്ങിയിട്ടുള്ളൂ. ആ സമയത്താണ് എം എം മണിയെ പോലുള്ള ആളുകളുടെ വായില്‍ നിന്ന് ചിലത് വീഴുന്നത്. അത് ശക്തമായി അപലപിക്കേണ്ട കാര്യമാണ്. മോശം വര്‍ത്തമാനമാണ് പറയുന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്ന വര്‍ത്തമാനമല്ല. ഞാനൊരു കമ്മ്യൂണിസ്റ്റുകാരിയാണ്.

ഞാന്‍ ഈ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്. ഈ പെണ്‍കുട്ടിയുടെ വീട്ടുകാരെല്ലാം ഇടതുപക്ഷക്കാരാണ്. അവരും ഇടതുപക്ഷത്തിന് വേണ്ടി നില്‍ക്കുന്നയാളാണ്. അവരും നീതി കിട്ടാന്‍ വേണ്ടി പോരാട്ടം നടത്തുമ്പോള്‍ അതിനെ മോശമായി ചിത്രീകരിക്കുന്നത് നമ്മുടെ ഒരു സംസ്‌കാരത്തിന് ചേര്‍ന്നതല്ല. ഈ ഹര്‍ജിയില്‍ ഒരു രാഷ്ട്രീയ ലക്ഷ്യവുമില്ല. തൃക്കാക്കര തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ല. 30 ാം തിയതി എന്ന കട്ട് ഓഫ് ഡേറ്റില്‍ ഹൈക്കോടതി പറഞ്ഞ സമയം തീരും എന്നുള്ളത് കൊണ്ട് മാത്രമാണ് ഈ പെറ്റീഷന്‍ കൊടുത്തത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ അനധികൃത ബോര്‍ഡുകളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

0
കൊച്ചി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ അനധികൃത ബോര്‍ഡുകളില്‍ വീണ്ടും അതിരൂക്ഷ വിമര്‍ശനവുമായി...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ക്വട്ടേഷന്‍ സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍, ഗവി, ഗുരുനാഥന്‍മണ്ണ് പട്ടികവര്‍ഗ ഉന്നതികളില്‍ താമസിക്കുന്ന മലപണ്ടാര...

സംസ്ഥാനത്ത് 19 ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കുന്ന ഉത്തരവില്‍ ഒപ്പുവച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് 19 ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കുന്ന ഉത്തരവില്‍...

കോട്ടയം മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

0
കോട്ടയം : മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടസ്ഥലം മുഖ്യമന്ത്രി...