Monday, May 20, 2024 4:57 am

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ സാമ്പത്തിക മാന്ദ്യം : നിക്ഷേപകര്‍ക്ക് പണം മടക്കി ലഭിക്കില്ലെന്ന് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമ്പത്തിക മാന്ദ്യം സംഭവിച്ചിരിക്കുകയാണ് അതിനാല്‍ താങ്കളുടെ നിക്ഷേപം തിരികെ നല്‍കാന്‍ സാധിക്കില്ല ചെറുകോല്‍ സര്‍വീസ് സഹകരണബാങ്കില്‍ നിക്ഷേപം തിരികെ എടുക്കാന്‍ വരുന്നവരെ കാത്തിരിക്കുന്നത് ഇങ്ങനെ ഒരു നോട്ടീസാണ്. ബാങ്കില്‍ നിലവില്‍ സാമ്പത്തിക മാന്ദ്യം സംഭവിച്ചിരിക്കുകയാണ്. നിലവില്‍ ബാങ്കിലെ നിക്ഷേപകരുടെ നിക്ഷേപം തിരികെ നല്‍കാന്‍ സാധിക്കുന്നില്ല. കുടിശിക തിരിച്ചു വരുന്നതിനും സമയമെടുക്കുമെന്നതിനാല്‍ താങ്കളുടെ തുക ഇപ്പോള്‍ മടക്കി നല്‍കുവാന്‍ സാധിക്കുന്നതല്ല. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് താങ്കളുടെ എസ്ബിയില്‍ ഉള്ള തുക മടക്കി നല്‍കുന്നതാണ്. അതുവരെ ബാങ്കുമായി സഹകരിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു. ബാങ്കില്‍ പണം എടുക്കാന്‍ എത്തുന്നവര്‍ക്ക് ഇത്തരത്തില്‍ കത്തെഴുതി നല്‍കുകയാണ് ഇപ്പോള്‍ സെക്രട്ടറി. കാലങ്ങളായി സിപിഎം ഭരിക്കുന്ന ബാങ്കില്‍ പേരിന് പോലും യുഡിഎഫ് പ്രാധിനിത്യമില്ല. ഇടത് മുന്നണിക്ക് പുറമെ ആകെയുള്ളത് ഒരു ബിജെപി അംഗം മാത്രമാണ്.

വായ്പ നല്‍കിയ ഇനത്തില്‍ വന്‍ തുക ലഭിക്കാനുണ്ടെന്നും ഈ കുടിശിക ലഭിച്ചാല്‍ നിക്ഷേപകര്‍ക്ക് പണം മടക്കി നല്കാമെന്നുമാണ് അധികൃതര്‍ പറയുന്നത്. ഭേദപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്ക് ഭരണം സിപിഎം ഏറ്റെടുത്തതോടെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയതെന്ന് യുഡിഎഫ് പറയുന്നു.എന്നാല്‍ വായ്പാ കുടിശിക ഉള്ളവര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുമുള്ളതിനാല്‍ ആരും സമര രംഗത്തേക്ക് വരുന്നുമില്ല. നിക്ഷേപകര്‍ എത്തുമ്പോള്‍ മിക്കപ്പോഴും ബാങ്ക് തുറക്കാറുമില്ല. വിവിധ സംഘടനകള്‍ സാമൂഹ്യ പ്രവര്‍ത്തന ഫണ്ട് ഇവിടെ സ്ഥിര നിക്ഷേപമാക്കിയിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ പഠന സഹായത്തിനും മറ്റുമുള്ള വലിയ തുകകളും ഇതിലുണ്ട്.

ഈ പണം നല്‍കാനും നിലവിലെ സ്ഥിതിയില്‍ ബാങ്കിന് കഴിയുന്നില്ല. സംഘടനകള്‍ കത്തുകള്‍ ഭരണ സമിതിക്ക് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ സിപിഎം ഭരിച്ചു മുടിച്ച ഏറ്റവും അവസാനത്തെ ബാങ്കാണിത്. മറ്റെല്ലായിടത്തും സിപിഎം ജില്ലാ കമ്മറ്റിയംഗങ്ങള്‍, ഏരിയാ കമ്മറ്റിയംഗം, പ്രാദേശിക നേതാക്കള്‍, ലോക്കല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് കോടികള്‍ തട്ടി മുങ്ങിയിരിക്കുന്നത്.

സീതത്തോട് സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ പ്രതിക്കൂട്ടിലുള്ളത് ജനീഷ് കുമാര്‍ എംഎല്‍എയാണ്. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ പത്തനംതിട്ട ഏരിയാ കമ്മറ്റിയംഗം ജെറി ഈശോ ഉമ്മനു നേരെയാണ് ആരോപണം. കുമ്പളാംപൊയ്ക ബാങ്കില്‍ തട്ടിപ്പ് നടത്തിയതിന് ജില്ലാ കമ്മറ്റിയംഗം മത്തായി ചാക്കോയെ തരം താഴ്ത്തിയിരുന്നു. പഴകുളം കിഴക്ക് ബാങ്ക് യുഡിഎഫ് ഭരിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ഭരണ സമിതിയെ പുറത്താക്കി സിപിഎം നേതാക്കളെ അഡ്മിനിസ്‌ട്രേറ്റര്‍ ആക്കിയതോടെ അവിടെയും കോടികളുടെ തട്ടിപ്പ് അരങ്ങേറി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രസിഡന്റിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്ന് ഇറാന്‍ ; ഹെലിക്കോപ്റ്റര്‍ ഇതുവരെ കണ്ടെത്താനായില്ല, പുതിയ വിവരങ്ങൾ പുറത്ത്

0
ടെഹ്റാന്‍: അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി...

കാട്ടാക്കടയില്‍ ചില്ലറ ചോദിച്ച് കടയിലെത്തിയ ആൾ സ്ത്രീയെ കടന്നുപിടിച്ചു ; പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കടയില്‍ ചില്ലറ ചോദിച്ച് കടയിലെത്തിയ സ്ത്രീയെ കടന്നുപിടിച്ച യുവാവിനെ പിടികൂടി...

ഇരട്ടപ്പേര് വിളിച്ച് കളിയാക്കി ; പിന്നാലെ കൗമാരക്കാരനെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, ദൃശ്യങ്ങൾ പുറത്ത്

0
കോട്ടയം: ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തിന് മുകളില്‍ ഈരാറ്റുപേട്ടയില്‍ കൗമാരക്കാരനെ സംഘം...

വരുന്നൂ കാവസാക്കി നിഞ്ച ZX-4RR ; ആകാംക്ഷയിൽ വാഹനപ്രേമികൾ

0
പ്രമുഖ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ കവാസാക്കി മോട്ടോർ ഇന്ത്യ, ഉയർന്ന...